Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാരക ലഹരിക്കെതിരെ ജനകീയ യുദ്ധം

കുട്ടികളിലെയും കൗമാരക്കാരിലെയും ലഹരി ഉപഭോഗത്തിനെതിരെയുള്ള കര്‍ശന നടപടികള്‍ സാമൂഹ്യ പങ്കാളിത്തത്തോടെ ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇതിനായുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ക്കാണ് തുടക്കമാവുന്നത്. സംസ്ഥാന തലത്തിലും ജില്ലാ, തദ്ദേശ സ്വയം ഭരണ വാര്‍ഡ്, വിദ്യാലയ തലത്തിലുമായി വിപുലമായ നിരീക്ഷണ സമിതികളുടെ ശൃംഖല സംസ്ഥാനത്താകെ നിലവില്‍ വരും. നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങലയും സൃഷ്ടിക്കും. ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടിയും, കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2022, 06:00 am IST
in Article

എം.ബി.രാജേഷ്‌

നാടിന്റെ ഭാവിക്കുമേല്‍ ഇരുള്‍മൂടുന്ന വിധം മയക്കുമരുന്ന് എന്ന മഹാവിപത്ത് പടരുകയാണ്. ലോകത്തും രാജ്യത്തുമെന്ന പോലെ നമ്മുടെ കേരളത്തിലും മയക്കുമരുന്ന് വലിയ രീതിയില്‍ പ്രചരിക്കുന്നുവെന്ന യാഥാര്‍ഥ്യം കടുത്ത ആശങ്കയുണര്‍ത്തുന്നു. കേരളം ആര്‍ജിച്ച ഉയര്‍ന്ന ജീവിത ഗുണനിലവാരത്തിനും സാമൂഹ്യ പ്രബുദ്ധതയ്‌ക്കും ഭീഷണിയാണിത്. ലഹരി ഉയര്‍ത്തുന്ന ആരോഗ്യപരവും മാനസികവുമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ടത് ഈ കാലത്തിന്റെ അടിയന്തിര കര്‍ത്തവ്യമാണ്. നിയമം കര്‍ശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് കേരളം ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്നിനെതിരായ ഒരു ജനകീയ യുദ്ധമാണ് കേരളത്തില്‍ ആരംഭിക്കുന്നത്.

നിയമ നടപടികള്‍ക്ക് പുറമേ സാമൂഹിക പ്രതിരോധം കൂടി സൃഷ്ടിക്കുന്നത് മയക്കുമരുന്നിന്റെ തീവ്രവ്യാപനത്തിന് സാമൂഹികമായ കാരണങ്ങള്‍ കൂടിയുണ്ടെന്നതിനാലാണ്. സമൂഹത്തോട് മാത്രമല്ല ആരോടും പ്രതിബദ്ധതയില്ലാത്ത വ്യക്തിവാദത്താലും കരിയറിസത്താലും ഉപഭോഗ തൃഷ്ണയാലുമെല്ലാം നയിക്കപ്പെടുന്ന ജീവിതാവബോധം ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. സ്വയം മതിമറന്ന് ഉടന്‍ ആനന്ദം കണ്ടെത്താനുള്ള കുറുക്കുവഴികള്‍ പുതുതലമുറ തേടുന്നു. ലാഭം പരമപ്രധാനമായിത്തീര്‍ന്ന നവലിബറല്‍ ലോകത്ത് പണമുണ്ടാക്കാന്‍ ഏതു മാര്‍ഗവും അവലംബിക്കുന്നത് അധാര്‍മ്മികമായി കാണുന്നില്ല. മറുഭാഗത്ത് വര്‍ധിച്ച ജീവിത സംഘര്‍ഷങ്ങള്‍, തൊഴില്‍പരവും മറ്റുമായ സമ്മര്‍ദങ്ങള്‍, കടുത്ത മത്സരങ്ങള്‍ സൃഷ്ടിക്കുന്ന അരക്ഷിതത്വവും അതിന്റെയെല്ലാം ഫലമായി കുടുംബാന്തരീക്ഷത്തിലും മനുഷ്യബന്ധങ്ങളിലാകെയുമുണ്ടാകുന്ന ആഘാതങ്ങള്‍ എന്നിവയെല്ലാം പുതുതലമുറയെ വിശേഷിച്ചും ലഹരിയുടെ കാണാക്കയങ്ങളില്‍ വ്യാജ അഭയങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്.  

കുട്ടികളിലെയും കൗമാരക്കാരിലെയും ലഹരി ഉപഭോഗത്തിനെതിരെയുള്ള കര്‍ശന നടപടികള്‍ സാമൂഹ്യ പങ്കാളിത്തത്തോടെ ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇതിനായുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ക്കാണ് തുടക്കമാവുന്നത്. സംസ്ഥാന തലത്തിലും ജില്ലാ, തദ്ദേശ സ്വയം ഭരണ വാര്‍ഡ്, വിദ്യാലയ തലത്തിലുമായി വിപുലമായ നിരീക്ഷണ സമിതികളുടെ ശൃംഖല  സംസ്ഥാനത്താകെ നിലവില്‍ വരും. നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങലയും സൃഷ്ടിക്കും. ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടിയും, കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും.  

കൂടുതല്‍ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക്ക് ഡ്രഗുകള്‍ പുതുതലമുറ ഉപയോഗിക്കുന്നതായാണ് അടുത്ത കാലത്ത് പിടിയിലായ കേസുകള്‍ പരിശോധിച്ചതില്‍ നിന്നും മനസ്സിലാക്കുന്നത്. വിലകൂടിയതും ഒളിപ്പിച്ച് കടത്തുവാന്‍ എളുപ്പമുളളതും, ദൂഷ്യവശങ്ങള്‍ അതിതീവ്രവുമായ സിന്തറ്റിക്ക് ഡ്രഗ്ഗുകള്‍ ഉപയോഗിക്കുന്നതിലൂടെ വരും തലമുറയുടെ ഭാവിതന്നെ ഇരുളടയുന്നു. വിദ്യാര്‍ഥികളെയും യുവജനങ്ങളെയുമാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്.

ലഹരിക്കെതിരെയുള്ള ബോധവത്കരണം ശക്തമാക്കിയും ലഹരിക്കടത്തിന് തടയിട്ടും ലഹരിക്ക് അടിമകളായവര്‍ക്ക് ചികിത്സയിലൂടെ മോചനം ഉറപ്പാക്കിയുമേ ഈ പോരാട്ടം നമുക്ക് വിജയിക്കാനാകൂ. സ്‌കൂളുകളിലും പൊതുവിടങ്ങളിലുമുള്ള എക്‌സൈസിന്റെയും പൊലീസിന്റെയും പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. എങ്കിലും വിദ്യാര്‍ഥികളിലും യുവജനങ്ങളിലുമുള്ള അവബോധം സൃഷ്ടിക്കലാണ് ലഹരി തടയാനുള്ള ഒന്നാമത്തെ മാര്‍ഗം. മഹാഭൂരിപക്ഷവും കൗതുകം മൂലമാണ് ആദ്യമായി ലഹരി ഉപയോഗിക്കുന്നത് എന്നാണ് എക്‌സൈസ് വകുപ്പ് കൗമാരക്കാരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ലഹരിക്കെതിരെയുള്ള സാമൂഹ്യ പ്രതിരോധമാണ് അനിവാര്യമായ മാര്‍ഗം. സര്‍ക്കാര്‍ വിപുലമായി ഈ ക്യാമ്പയിന്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ്. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ കണ്ണിചേരാന്‍ ഓരോ വ്യക്തിയും തയ്യാറാകണം.

മയക്കുമരുന്ന് വ്യാപനവും ഉപയോഗവും കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസമല്ല. ലഹരി ഉപയോഗത്തിലെ ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണ് കേരളം. മയക്കുമരുന്ന് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു എന്നതിന് എക്‌സൈസിന്റെ ശക്തമായ ഇടപെടല്‍ നടക്കുന്നു എന്നുകൂടി അര്‍ഥമുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ പ്രവത്തനമികവ് കൊണ്ടു കൂടിയാണ്. 2021ല്‍ 3922 കേസ്സുകള്‍ കണ്ടെടുത്ത സ്ഥാനത്ത് 2022 ല്‍ ഇതിനകം തന്നെ 3668 കേസുകള്‍ കണ്ടെടുത്തിട്ടുണ്ട്. 2021 ല്‍ 6.130 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തപ്പോള്‍, 2022ല്‍ ഇതിനകം തന്നെ 5.71 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 3104 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്ന മയക്കുമരുന്ന് കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പും പോലീസ് ഉള്‍പ്പെടെയുളള മറ്റ് ഏജന്‍സികളും ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.

സ്‌കൂളുകളും കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവത്കരണ പ്രചാരണ പരിപാടികളും എക്‌സൈസും വിമുക്തി മിഷനും ചേര്‍ന്ന് സംസ്ഥാനത്താകെ നടപ്പിലാക്കുന്നുണ്ട്. വിമുക്തി ക്ലബ്ബുകളും കൗണ്‍സിലിംഗും കായിക പരിശീലനവും തുടങ്ങിയ പദ്ധതികളും ബോധവത്കരണവും ശക്തമാണ്. കുട്ടികള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്ന ആളുകളുടെ പശ്ചാത്തലവും വിശദമായി അന്വേഷിക്കുന്നുണ്ട്. വിദ്യാര്‍ഥികളും യുവാക്കളും ലഹരിക്കടത്തും ഉപയോഗവും തടയാനുള്ള സന്നദ്ധ പ്രവര്‍ത്തകരായി മാറാനുള്ള ശ്രമമാണ് നടത്തേണ്ടത്. ലഹരിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ നല്‍കുന്നതിന് 9447178000, 9061178000 എന്നീ നമ്പറുകളില്‍ വിളിച്ച് ആര്‍ക്കും ഇത്തരം വിവരങ്ങള്‍ കൈമാറാനാകും.

ലഹരിക്ക് അടിപ്പെട്ടവരെ മോചിപ്പിക്കാനും സാമൂഹ്യമായ ഇടപെടല്‍ അനിവാര്യമാണ്. വിമുക്തി മിഷന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് 14 ജില്ലകളിലും സ്ഥാപിച്ച ഡി അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2022ല്‍ ആഗസ്റ്റ് വരെ 77,781 പേര്‍ക്ക് ഒപിയിലും 6593 പേര്‍ക്ക് ഐപിയിലും ചികിത്സ നല്‍കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാതലത്തിലും കൗണ്‍സിലിംഗ്, ഡി അഡിക്ഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. 14405 എന്ന ടോള്‍ ഫ്രീ നമ്പറുമുണ്ട്.

സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണി നേരിടാന്‍ ശക്തമായ നടപടികള്‍ തുടരുകയാണ്. മയക്കുമരുന്ന് വിതരണവും കടത്തും തടയുന്നതിനായി രഹസ്യ നിരീക്ഷണവും ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന വാഹന പരിശോധനയും നടക്കുന്നുണ്ട്. ആദിവാസി-തീരദേശ മേഖലകളിലും അതിഥി തൊഴിലാളികള്‍ക്കിടയിലും ലഹരി വര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. യുവാക്കളിലും കുട്ടികളിലും കായികശേഷി വര്‍ധിപ്പിക്കുന്നതിനും അനഭിലഷണീയമായ പ്രവണതകളില്‍ ഏര്‍പ്പെടാതിരിക്കുന്നതിനും ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതടക്കമുള്ള വൈവിധ്യമാര്‍ന്ന നടപടികള്‍ സ്വീകരിക്കും.

മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ഓരോ വ്യക്തിയും തയ്യാറാകണം. നമ്മുടെ യുവതയെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി കേരളം അണിനിരക്കണം. മയക്കുമരുന്നിന് അടിമയായ, ചേതനയറ്റ ഒരു യുവസമൂഹമല്ല നമുക്ക് വേണ്ടത്. ഊര്‍ജ്ജസ്വലതയുള്ള, കര്‍മ്മശേഷിയുള്ള യുവതലമുറയ്‌ക്ക് മാത്രമേ നവകേരളത്തിന്റെ നായകരാകാന്‍ കഴിയൂ. സഹജീവി സ്‌നേഹം, സാമൂഹിക പ്രതിബദ്ധത, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ജീവിതത്തിനുള്ളില്‍ നിന്നുതന്നെ ആനന്ദം കണ്ടെത്താന്‍ നമ്മുടെ യുവത്വത്തിന് കഴിഞ്ഞാല്‍ ജീവിതബാഹ്യവും കൃത്രിമവുമായ ആനന്ദത്തിനായി ബോധം മറയേണ്ടിവരില്ല. മയക്കുമരുന്നിനും മാരകലഹരിക്കുമെതിരായ പോരാട്ടം നമ്മുടെ ജീവിതത്തിന് അര്‍ഥം കണ്ടെത്താനും ഭാവി തലമുറയ്‌ക്ക് കരുതലൊരുക്കാനുമുള്ളതാണ്. ഓരോ മലയാളിയും ഈ ജനകീയ പോരാട്ടത്തിലെ പടയാളികളായി മാറണം. ഈ യുദ്ധം നമുക്ക് ജയിച്ചേ തീരൂ.

Tags: keraladrugs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.