Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിറകെട്ടോണം: ഏകതയുടെ ഗ്രാമോത്സവം

സീതാദേവിയെ മോചിപ്പിക്കുന്നതായി പോകവേ ശ്രീരാമചന്ദ്രനും സൈന്യവും ചേര്‍ന്ന് രാമേശ്വരത്തില്‍നിന്നു ലങ്കയിലേക്ക് സമുദ്രത്തില്‍ ചിറകെട്ടുകയുണ്ടായി. ഇതിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് ചെമ്മാപ്പിള്ളിയിലെ ചിറകെട്ടുമഹോത്സവം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2022, 06:00 am IST
in Samskriti

ശ്രീനാരായണന്‍ മൂത്തേടത്ത്

ഭാരതത്തിന്റെ ഏകതയെ അരക്കിട്ടുറപ്പിക്കുന്ന വിധത്തില്‍ ആസേതുഹിമാചലം ജനങ്ങള്‍ ഒരു സംസ്‌കാരമാകുന്ന പൊന്‍നൂലില്‍ കോര്‍ത്തെടുക്കപ്പെട്ട സുവര്‍ണഹാരമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് ഉപനിഷദ് വേദേതിഹാസപുരാണഗ്രന്ഥങ്ങളൊക്കെത്തന്നെ. വേദങ്ങളും ഉപനിഷദുമൊക്കെ കൈകാര്യം ചെയ്യുന്നത് വിദ്യയുടെ ഉയര്‍ന്നതലവും നിലവാരവുമാകുമ്പോള്‍ ഇതിഹാസങ്ങളും പുരാണങ്ങളും ഈ വിദ്യയെ സാധാരണക്കാരനു മനസ്സിലാകുന്ന കഥാകാവ്യരീതിയില്‍, സനാതനഭാരതത്തിലെ ജനങ്ങളുടെ സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തെയും ആചാരക്രമങ്ങളെയും കാര്‍ഷിക വ്യാവസായിക രീതികളെയും പ്രകൃത്യാരാധനയെയും പ്രകൃതി സംരക്ഷണത്തെയും സ്വാധീനിച്ചിരിക്കുന്നുവെന്നത് ഇന്നും  തിരിച്ചറിയാവുന്നതാണ്.

രാമായണവും, മഹാഭാരതവും വര്‍ത്തമാനകാല സമൂഹത്തിലും ചെലുത്തുന്ന സ്വാധീനം അതിമനോഹരമാണ്. ഇന്നും വ്യക്തിജീവിതത്തിലും കാര്‍ഷികസംസ്‌കാരത്തിലും ആദികാവ്യമായ രാമായണത്തിനുള്ള സ്വാധീനത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നായി പറയാവുന്നതാണ് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രാചരവുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ചെമ്മാപ്പിള്ളിയില്‍ നടക്കുന്ന ശ്രീരാമന്‍ചിറകെട്ടല്‍.

സീതാദേവിയെ മോചിപ്പിക്കുന്നതായി പോകവേ ശ്രീരാമചന്ദ്രനും സൈന്യവും ചേര്‍ന്ന് രാമേശ്വരത്തില്‍നിന്നു ലങ്കയിലേക്ക് സമുദ്രത്തില്‍ ചിറകെട്ടുകയുണ്ടായി. ഇതിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് ചെമ്മാപ്പിള്ളിയിലെ ചിറകെട്ടുമഹോത്സവം നടക്കുന്നത്.

കന്നിമാസത്തിലെ തിരുവോണം നാളില്‍ നടക്കുന്ന ചിറകെട്ടിന് ഭഗവാന്‍ ശ്രീരാമന്‍ (തൃപ്രയാര്‍ തേവര്‍) നേതൃത്വം നല്‍കുന്നുവെന്നാണ് വിശ്വാസം. ഓണാഘോഷത്തിനും ഈ ചിറകെട്ടുമഹോത്സവവുമായി ബന്ധമുണ്ട്. ചിറകെട്ടുന്നതിന്റെ വിളംബരമായി തലേദിവസം കുമ്മാട്ടി ഊരുചുറ്റി  മാലോകരെ ചിറകെട്ടിന്റെ വിവരമറിയിക്കുന്നു. പിറ്റേന്ന് കാലത്ത് തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രനട തുറന്ന് നിയമവെടി മുഴങ്ങുന്നതോടെ ചിറകെട്ടോണം, തേവരോണം എന്നെല്ലാം അറിയപ്പെടുന്ന മഹോത്സവത്തിന് തുടക്കമാകുന്നു.  

ഓണത്തിന് തൃക്കാക്കരയപ്പപ്രതിഷ്ഠയെന്ന പോലെ തൃക്കാക്കരയപ്പന്റെ സാന്നിദ്ധ്യം വേണമെന്നതാണ് ഇവിടെ ആചാരം. തൃക്കാക്കരയപ്പനെ ശ്രീരാമന്‍ചിറയില്‍ എഴുന്നള്ളിച്ചു വച്ചു കൊണ്ടാണ് ചിറകെട്ടോണം തുടങ്ങുന്നത്. ശേഷം ആചാരപ്രകാരമുള്ള ചടങ്ങുകള്‍ തുടങ്ങുന്നു. അന്നു രാത്രി തൃപ്രയാര്‍ ക്ഷേത്രനട നേരത്തെ അടയ്‌ക്കും. പിന്നീട് തൃപ്രയാര്‍ തേവര്‍ ചെമ്മാപ്പിള്ളിയിലെത്തി ചിറകെട്ടിന് നേതൃത്വം നല്കുന്നുവെന്നാണ് സങ്കല്പം. ഈ സമയത്ത് ക്ഷേത്രത്തിന്റെ സംരക്ഷണം ഹനുമാന്‍, വിഷ്ണുമായ തുടങ്ങിയ അംഗരക്ഷകര്‍ക്കുള്ളതാണ്.  

താന്ന്യം പഞ്ചായത്തിലെ ശ്രീരാമന്‍ചിറയെന്ന 900 പറ പാടശേഖരത്തിലാണ് ചിറകെട്ടോണത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്.  ഒരു കാലത്ത് ഈ പ്രദേശത്തിന്റെ മുഴുവന്‍ ശുദ്ധജലത്തിന്റെ ആവശ്യം നികത്തിയിരുന്നത് ശ്രീരാമന്‍ചിറയായിരുന്നു.  

നമ്മുടെ ആചാരങ്ങള്‍ പലപ്പോഴും പ്രകൃതിസംരക്ഷണത്തിനുള്ള സംവിധാനങ്ങളാണെന്നത് പലപ്പോഴും നാം കാണാതെപോകുന്ന സത്യമാണ്. കാവുകളും കുളങ്ങളും ചിറകളുമെക്കെയുമായി ബന്ധപ്പെട്ട് പലരീതിയിലുമുള്ള ആചാരങ്ങള്‍ നമ്മുടെ സമൂഹ ജീവിതത്തിന്റെ ഭാഗമായിരുന്നു.  

ഇവിടെ പ്രസാദ കഞ്ഞി വിതരണം ശബരീ സല്‍ക്കാരം എന്ന പേരിലാണ് നടത്തപ്പെടുന്നത്. ഇടക്കാലത്ത് നിന്നുപോയ ചിറകെട്ടോണത്തിന്റെ ആചാരങ്ങള്‍ 2013 ലാണ് വീണ്ടുമാരംഭിച്ചത്. പക്ഷേ മഹാമാരി അതില്‍ കരിനിഴല്‍ വീഴ്‌ത്തി. വീണ്ടും ഒരു നാടിന്റെ കാര്‍ഷികസംസ്‌കാരത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും ഏകതയുടെയും പ്രതീകമായി ചിറകെട്ടോണം ആഘോഷിക്കപ്പെടുകയാണ്. തൊള്ളായിരം പറ വിധമുള്ള മൂന്നു പാടശേഖരങ്ങള്‍ വടക്കേയറ്റത്ത് ശ്രീരാമന്‍ചിറ, നടുക്ക് പെരിങ്ങോട്ടുകര പാടം, തെക്ക് കണ്ണന്‍ചിറ എന്നിങ്ങനെയാണ്. ഇതില്‍ ശ്രീരാമന്‍ചിറയ്‌ക്കും പെരിങ്ങോട്ടുകര പാടത്തിനുമിടയില്‍ കെട്ടുന്ന ചിറ രാമായണത്തിലെ സേതുബന്ധനത്തെ ഓര്‍മിപ്പിക്കുന്നതാണ്.

ശ്രീരാമഭഗവാനെ ചിറകെട്ടാന്‍ സഹായിച്ച അണ്ണാറക്കണ്ണന്റെ കഥയും ഇവിടേക്കു കടന്നുവരുന്നുണ്ട്. ആ ഓര്‍മ്മയില്‍ ചിറകെട്ടുമഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ ഒരുപിടി മണ്ണ് ചിറയില്‍ സമര്‍പ്പിക്കുന്നു. ഇവര്‍ക്ക് തൃപ്രയാര്‍ ദേവസ്വം വക ദക്ഷിണയുമുണ്ട്. ആദ്യകാലങ്ങളില്‍ ദക്ഷിണ നെല്ല് ആയിരുന്നെങ്കില്‍ ഇന്നത് പണമാണ്.

കന്നിമാസത്തില്‍ കെട്ടുന്ന ചിറ തുലാമാസത്തില്‍ പെയ്യുന്ന ശുദ്ധമായ മഴവെള്ളത്തെ ശ്രീരാമന്‍ചിറയില്‍ ശേഖരിക്കുന്നു. നവംബറോടുകൂടി തൃപ്രയാര്‍ ക്ഷേത്രത്തിനോടു ചേര്‍ന്നൊഴുകുന്ന തീവ്രാനദി (കാനോലി കനാല്‍) യിലേക്ക് കടലില്‍നിന്ന്  ഉപ്പുവെള്ളം കയറും.  പ്രദേശത്തെ മറ്റു ജലസ്രോതസുകളിലും ഉപ്പുരസം കലരും. ഈ സമയത്ത് സ്വഭാവികമായ ഭൂമിയുടെ ചെരിവ് പടിഞ്ഞാറോട്ടായതിനാല്‍ പടിഞ്ഞാറു നിന്നു ഭൂമിക്കടിയിലൂടെ കയറിവരുന്ന ഉപ്പുവെള്ളത്തിന്റെ ഒഴുക്കിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍  സാധിക്കുന്നുവെന്നതും ആ പ്രദേശത്തെ കൃഷിക്കാവശ്യമാകുന്ന ശുദ്ധജലം പ്രദാനം ചെയ്യാന്‍ സാധിക്കുന്നതുമാണ് ശ്രീരാമന്‍ചിറകെട്ടോണത്തിന്റെയും  ശ്രീരാമന്‍ചിറയിലെ ശുദ്ധജലസംഭരണത്തിന്റെയും ജനകീയവും കാര്‍ഷികവുമായ പ്രാധാന്യം.

താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മുന്നൂറോളം ഏക്കര്‍ നെല്‍കൃഷിയുടെയും ഏകദേശം പതിനാറു കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന കരപ്രദേശത്തിന്റെയും കൃഷിക്കും മറ്റുമാവശ്യങ്ങള്‍ക്കുമുള്ള ശുദ്ധജല വിതരണത്തിന്റെ കേന്ദ്രബിന്ദുവാകുന്നത് ശ്രീരാമന്‍ചിറയില്‍ സംഭരിക്കുന്ന തുലാവര്‍ഷവെള്ളമാണ്.

ഈ വര്‍ഷവും കന്നിമാസത്തിലെ തിരുവോണനക്ഷത്രവും ദശമിതിഥിയും ചേര്‍ന്നു വരുന്ന വിജയദശമിയുടെയന്ന് ചിറകെട്ടോണം സമുചിതമായി ആഘോഷിക്കുകയാണ്.  

Tags: ശ്രീരാമഭഗവാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കലഹം ഒഴിവാക്കാന്‍ കരുതല്‍ വേണം

India

108 അടി ഉയരമുള്ള ശ്രീരാമപ്രതിമ; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്‌ക്ക് അമിത് ഷാ ശിലാസ്ഥാപനം നടത്തി

Samskriti

പുത്രധര്‍മത്തിന്റെ പാവനപാഠങ്ങള്‍

Samskriti

ജീവന്മുക്തന്റെ വിശേഷണങ്ങള്‍

Entertainment

ശ്രീരാമന്റെ കഥയുമായി ആദിപുരുഷ്; പ്രഭാസ് നായകനാവുന്ന സിനിമയുടെ ട്രെയിലർ പങ്കു വെച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കില്‍ കുറിച്ചു: ജയ് ശ്രീറാം!

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.