ഔറംഗബാദ്: രാജ്യത്തുടനീളമുള്ള 200 റെയില്‍വേ സ്റ്റേഷനുകളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മഹാരാഷ്‌ട്രയിലെ ഔറംഗബാദ് റെയില്‍വേ സ്റ്റേഷനില്‍ കോച്ച് മെയ്ന്റനന്‍സ് ഫാക്ടറിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 47 റെയില്‍വേ സ്റ്റേഷനുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും 32 സ്റ്റേഷനുകളില്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുതിയ മാറ്റം ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള കളി സ്ഥലങ്ങളും വിനോദ സൗകര്യങ്ങളും റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താനുള്ള ‘പ്ലാറ്റ്ഫോമായി’ റെയില്‍വേ സ്റ്റേഷനില്‍ മാറുമെന്നും അദേഹം കൂട്ടിചേര്‍ത്തു.
വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മ്മാണത്തില്‍ മഹാരാഷ്‌ട്രയിലെ മറാത്ത് വാഡ മേഖലയുടെ സംഭാവനയെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. ഭാവിയില്‍ രാജ്യത്ത് 400 ‘വന്ദേ ഭാരത്’ ട്രെയിനുകള്‍ ഉണ്ടാകും. ഇതില്‍ 100 ട്രെയിനുകള്‍ ലാത്തൂരിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിക്കുമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: