ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരരംഗത്തുള്ള ശശി തരൂര്‍ എംപിയെ തനിക്ക് ഒത്തിരി ഇഷ്ടമായെന്ന് ബോളിവുഡ് നടി മീരാ ചോപ്ര. എബിപി ന്യൂസ് നടത്തിയ ഇന്റര്‍വ്യൂവിലാണ് നടി ശശി തരൂര്‍ എംപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
“തനിക്ക് ഇയാളെ ശരിക്കും ഇഷ്ടമായി,” എന്നാണ് നടി മീരാ ചോപ്ര സമൂഹ മാധ്യമത്തില്‍ കുറിച്ചത്. ഇതോടൊപ്പം തന്റെ ഇന്റര്‍വ്യൂവും നടി പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയുടെയും പരിണീതി ചോപ്രയുടെയും ബന്ധുവാണ് മീരാ ചോപ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: