ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം നാലിന് ആരംഭിക്കും. സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. രണ്ട് മഹാറാലികളെ അഭിസംബോധന ചെയ്യുകയും വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യും.
സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം രാവിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം രജൗരിയില്‍ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. ഒക്ടോബര്‍ അഞ്ചിന് ശ്രീനഗറിലെ രാജ്ഭവനില്‍ ചേരുന്ന യോഗത്തില്‍ ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അദ്ദേഹം അവലോകനം ചെയ്യും.
ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, സൈന്യം, അര്‍ദ്ധസൈനിക വിഭാഗം, സംസ്ഥാന പോലീസ്, സിവില്‍ അഡ്മിനിസ്ട്രേഷന് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. ശ്രീനഗറിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുംമുമ്പ് ബാരാമുള്ളയില്‍ നടക്കുന്ന പൊതുയോഗത്തെ ഷാ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: