തിരൂര്‍: കുഴിമന്ത്രി എന്ന ഒരു വാക്ക് ഉപയോഗിച്ചപ്പോഴേക്കും എന്റെ പോസ്റ്റിനെ സാമുദായിക കലാപമുണ്ടാക്കുന്ന രീതിയിലാക്കി ചിലര്‍ മാറ്റിയെന്ന് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്.
തിരുരില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വി.കെ. ശ്രീരാമന്. എന്നെ ഒരു നിമിഷം കൊണ്ടാണ് ചിലര്‍ മതവിരോധിയാക്കി മാറ്റിയതെന്നും ശ്രീരാമന് പറഞ്ഞു.
“അക്ഷരം മാത്രം അറിഞ്ഞാല്‍ പോരാ. വിവേകം വേണം. ഇല്ലെങ്കില്‍ അക്ഷരം എന്നത് രാക്ഷസ എന്നു വായിക്കും. ഭയപ്പെട്ട ജനതയ്ക്ക് ഓരോ വാക്കു കേള്‍ക്കുമ്പോഴും അവന് ശത്രുവാണോ എന്നു തോന്നും”- വി.കെ. ശ്രീരാമന് പറഞ്ഞു. കുഴിമന്തി എന്ന വാക്ക് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കും എന്ന വി.കെ. ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ അദ്ദേഹത്തെ മുസ്ലിം വിരോധിയാക്കി ചിലര്‍ ചിത്രീകരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിന്നീട് സമുദായിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മറ്റൊരു ഫേസ് ബുക്ക് പോസ്റ്റിലൂടെ ശ്രീരാമന് മാപ്പ് പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: