Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇന്ദ്രനീലത്തിലെ ഇരുണ്ട രേഖകള്‍

ലോകബാങ്കിന്റെ ലഭ്യമായ രേഖകള്‍ പ്രകാരം 1999 ല്‍ മാത്രം നൂറ് ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ഇന്ദ്രനീല (സഫയര്‍)വും മറ്റ് രത്‌നങ്ങളുമാണ് മഡഗാസ്‌കറില്‍നിന്നും പുറംനാട്ടുകാര്‍ അടിച്ചുമാറ്റിയത്. പക്ഷേ ദാരിദ്ര്യരേഖയില്‍ നിന്ന് അല്‍പ്പംപോലും മുകളിലേക്ക് കയറാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ലെന്നത് കേവല സത്യം. അവരറിയാതെ രാജ്യത്തിന്റെ സമ്പത്ത് ചോര്‍ന്നുപോകുന്നു.

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Oct 2, 2022, 06:00 am IST
in Varadyam

മഡാഗാസ്‌കറിലെ സംരക്ഷിത വനങ്ങള്‍ നിറയെ കുഴികളാണ്. മരങ്ങള്‍ നിന്നിടത്തെല്ലാം കുറ്റികളാണ്. കിളികള്‍ ചിലച്ചു കളിച്ച കാടുകള്‍ നിശബ്ദമാണ്. എല്ലാറ്റിനുംകാരണം രത്‌നം തേടിയുള്ള പരക്കംപാച്ചില്‍. രത്‌നങ്ങളില്‍ കേമനായ ഇന്ദ്രനീലം കുഴിച്ചെടുക്കാനുള്ള തത്രപ്പാടില്‍ കാട്ടിലെ പച്ചപ്പും അവിടെ രാപാര്‍ക്കുന്ന അപൂര്‍വ ജീവികളും അന്യംനില്‍ക്കുകയാണെന്നതാണ് മഡഗാസ്‌കറിന്റെ ഗതികേട്. ഭൂഗോളത്തിലെ അപൂര്‍വജീവിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ലെമൂറുകള്‍’ വിനാശ ഭീഷണിയെ നേരിടുകയാണ്. മാമരങ്ങളില്‍ കൂകിയാര്‍ത്ത് ചാടിപ്പറക്കുന്ന മനോഹരജീവിയായ ലെമൂറുകള്‍… അവയിലെ പല വര്‍ഗങ്ങളും അന്യംനിന്നു കഴിഞ്ഞു. പക്ഷേ പട്ടിണി പരവതാനി വിരിച്ച പാവം മഡഗാസ്‌കര്‍കാര്‍ക്ക് ലെമൂറല്ല പ്രശ്‌നം, തങ്ങളുടെ അരച്ചാണ്‍ വയറ് നിറയ്‌ക്കുന്നതാണ്. അതിനവര്‍ നാടു മുഴുവന്‍ കുഴിച്ച് ഇന്ദ്രനീലം തെരയുന്നു. തുച്ഛമായ വിലക്ക് കാട്ടുകള്ളന്മാര്‍ അത് കൈക്കലാക്കി കടല്‍ കടത്തുന്നു.

ലോകബാങ്കിന്റെ ലഭ്യമായ രേഖകള്‍ പ്രകാരം 1999 ല്‍ മാത്രം നൂറ് ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ഇന്ദ്രനീല (സഫയര്‍)വും മറ്റ് രത്‌നങ്ങളുമാണ് മഡഗാസ്‌കറില്‍നിന്നും പുറംനാട്ടുകാര്‍ അടിച്ചുമാറ്റിയത്. പക്ഷേ ദാരിദ്ര്യരേഖയില്‍ നിന്ന് അല്‍പ്പംപോലും മുകളിലേക്ക് കയറാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ലെന്നത് കേവല സത്യം. അവരറിയാതെ രാജ്യത്തിന്റെ സമ്പത്ത് ചോര്‍ന്നുപോകുന്നു.  

ബ്രസീലും ഇന്‍ഡോനേഷ്യയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റുമധികം ജൈവവൈവിധ്യമുള്ള നാടാണ് മഡഗാസ്‌കര്‍ അവിടെ കാണുന്ന ഓരോപത്ത് സസ്യ ഇനങ്ങളില്‍ എട്ടും അന്നാട്ടില്‍ മാത്രം കാണപ്പെടുന്നവയാണത്രേ. ജന്തുജാലങ്ങളുടെ കണക്കും അങ്ങനെ തന്നെ. മഡഗാസ്‌കറിന് സ്വന്തമെന്നു പറയാവുന്ന ഉരഗവര്‍ഗങ്ങളുടെ എണ്ണം തന്നെ 300 വരും. ഉഭയജീവികളും ഏതാണ്ട് അത്രതന്നെ. ഇവയില്‍ ബഹുഭൂരിപക്ഷത്തെയും നേരില്‍ കാണണമെങ്കില്‍ മഡഗാസ്‌കറില്‍ത്തന്നെ പോകണം.

അതില്‍ ഏറ്റവും പ്രധാനം ലെമൂറുകളാണ്. മഡഗാസ്‌കറില്‍ മാത്രം കാണുന്ന സുന്ദരജീവികള്‍. ആകെ നൂറ്റിപ്പതിമൂന്ന് ഇനം ലെമൂറുകളാണ് ഈ നാട്ടിലുള്ളത്. അതില്‍ മുപ്പത്തിയെട്ട് എണ്ണം വംശനാശത്തെ അഭിമുഖീകരിക്കുന്നവ. പതിനേഴ് എണ്ണമാവട്ടെ വംശനാശം സംഭവിച്ചു കഴിഞ്ഞവയും. ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന ലെമൂറുകളാണ് ‘ഇന്ദ്രിസ്’ എന്ന പേരില്‍ അറിയപ്പെടുന്നവ. ലെമൂറുകളെയും മറ്റ് അപൂര്‍വ മൃഗങ്ങളെയും കാണുന്നതിനു വേണ്ടി മാത്രം പ്രതിവര്‍ഷം മൂന്ന് ലക്ഷത്തില്‍പ്പരം സഞ്ചാരികളാണ് മഡഗാസ്‌കറിലെത്തുന്നത്. രാജ്യത്തിന്റെ ജിഡിപി വരുമാനത്തിന്റെ ആറുശതമാനവും ലഭിക്കുന്നത് ഈ സഞ്ചാരികളില്‍ നിന്നാണ്.

പക്ഷേ പാവം ലമൂറുകളുടെ അവസ്ഥ വളരെ ദയനീയമാണ്. അവയുടെ പ്രകൃതിദത്തമായ ആവാസകേന്ദ്രങ്ങളില്‍ വ്യാപകമായി രത്‌നഖനനം നടക്കുകയാണ്. വ്യാപകമായ മരംവെട്ടും കാട് വെട്ടിത്തെളിച്ച് നടക്കുന്ന സ്വകാര്യ കൃഷിയും, കുഴിവെട്ടും വേട്ടയും ചേര്‍ന്ന് ലെമൂറുകളുടെ ജീവിതം വഴിമുട്ടിക്കുന്നു. ഇന്ന് ലെമൂറുകള്‍ക്ക് വേണ്ടത്ര ഭക്ഷണമില്ല. ആവശ്യത്തിന് പോഷണം ലഭിക്കുന്നില്ല. ചാടിമറിയാനും ഇണചേരാനും കാടിന്റെ മരങ്ങളും മറവുമില്ല. അമിതമായ പ്രകൃതിവിഭവശോഷണവും ലെമൂറുകളുടെ വംശനാശത്തിന് വഴിയൊരുക്കുന്നു. കാട്ടുചെടികള്‍ ശേഖരിച്ച് കടത്തുകയും കാട്ടുമൃഗങ്ങളെ കെണിവെച്ച് പിടിച്ച് കയറ്റി അയക്കുകയും ചെയ്യുന്ന കാട്ടുകള്ളന്മാരും ഇന്ന് മഡഗാസ്‌കറിന് ചില്ലറ തലവേദനയല്ല നല്‍കുന്നത്.

ഒരു ലെമൂര്‍ കുടുംബത്തിന് ചുരുങ്ങിയത് 20 ഏക്കര്‍ വനമെങ്കിലും അത്യാവശ്യമാണെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു. പക്ഷേ….

മഡഗാസ്‌കറിലെ വനനശീകരണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിമാറി വന്ന ഭരണാധികാരികള്‍ അതിന്റെ അപകടവും അറിഞ്ഞിരുന്നു. നാട്ടുരാജാവായ ആന്ദ്രിയാനം പോയ്‌നി മെറീന ജീവനുള്ള മരങ്ങളെ മുറിക്കുന്നത് 1700 ല്‍ത്തന്നെ നിരോധിച്ചുവെന്നാണ് ചരിത്രം. തൊട്ടടുത്ത നൂറ്റാണ്ടില്‍ ഫ്രഞ്ചുകാര്‍ നടത്തിയ കടന്നുകയറ്റത്തില്‍ മഡഗാസ്‌കറിലെ വനങ്ങളില്‍ 75 ശതമാനവും നശിച്ചു. എന്നാല്‍ ലെമൂര്‍വേട്ട നിരോധിച്ചതും ഇതേ ഫ്രഞ്ചുകാര്‍ തന്നെ. 1927 ല്‍. എന്നാല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതോടെ വനശോഷണത്തിന്റെ വേഗത വീണ്ടും വര്‍ധിച്ചു. നാട്ടിലുണ്ടായിരുന്ന മരങ്ങളില്‍ പകുതിയും സ്വാതന്ത്ര്യം നേടി ആദ്യ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ നശിച്ചുവെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നു.

യു.എന്‍. ഏജന്‍സികളുടെ കണക്ക് പ്രകാരം മനുഷ്യനിര്‍മിത ഗ്രീന്‍ഹൗസ് മലിനവാതകങ്ങളില്‍ പതിനാല് ശതമാനത്തിനും കാരണം വളര്‍ത്തുമൃഗങ്ങളാണ് സംഗതി. അങ്ങനെയെങ്കില്‍ അവയുടെ മാംസം തന്നെയാണല്ലോ വില്ലന്‍. അതിനാല്‍ നെതര്‍ലന്റിലെ ഹാര്‍ലെം നഗരം ഒരു തീരുമാനമെടുത്തു. മാംസ ഉല്‍പ്പാദനം കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്നുവെന്നത് പരിഗണിച്ച് പൊതുസ്ഥലങ്ങളില്‍ മാംസത്തിന്റെ പരസ്യം നിരോധിച്ചു. ഒന്നരലക്ഷത്തിലേറെ ജനസംഖ്യയുള്ള ഈ നഗരം ആസ്റ്റംര്‍ഡാമിനു തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ഗ്രീന്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എടുത്ത ഈ തീരുമാനം 2024 ല്‍ പ്രാബല്യത്തില്‍ വരും.

മാംസ പരസ്യങ്ങള്‍ക്കുവേണ്ടി പൊതുസ്ഥലങ്ങള്‍ വാടകയ്‌ക്ക് കൊടുക്കില്ലെന്നും ഹാര്‍ലെം അധികാരികള്‍ പ്രഖ്യാപിച്ചു. മനുഷ്യന്‍ മൂലമുണ്ടാകുന്ന ആഗോളതാപനം വര്‍ധിപ്പിക്കുന്ന ഒരു നടപടിക്കും ഇനി തങ്ങളില്ലെന്നാണ് അധികാരിപക്ഷം. ഇതോടെ  ഇറച്ചിയുടെ പരസ്യം പൊതുസ്ഥലങ്ങളില്‍ നിരോധിക്കുന്ന ആദ്യ യൂറോപ്യന്‍ നഗരം അഥവാ ആദ്യലോകനഗരം എന്ന പദവിയിലേക്ക് ഹാര്‍ലെം ഉയരുകയാണ്. എന്നാല്‍ മാംസ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഈ തീരുമാനം തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവസരം ഇല്ലാതാക്കുന്നതാണെന്ന് അവര്‍ പറയുന്നു. അതിദ്രുത കൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വിലകുറഞ്ഞ എല്ലാ മാംസപദാര്‍ത്ഥങ്ങളും പ്രകൃതിവിരുദ്ധമാണെന്നാണ് ഗ്രീന്‍പാര്‍ട്ടിയുടെ വാദം. പന്നി കര്‍ഷകരും ഇതിനെതിരെ നിരത്തിലിറങ്ങിയിട്ടുണ്ട്.

ആംസ്റ്റര്‍ഡാം, ഹേഗ് എന്നീ നഗരങ്ങള്‍ ഇതിനോടകം ഡീസല്‍കാര്‍, ഫോസില്‍ ഇന്ധനങ്ങള്‍ തുടങ്ങിയവയുടെ പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് മാംസപരസ്യങ്ങള്‍ക്കെതിരായ ഹാര്‍ലെം നഗരത്തിന്റെ നീക്കം. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിന് നൈട്രജന്‍ ഉത്സര്‍ജനം കുറയ്‌ക്കാന്‍ നെതര്‍ലന്റും മറ്റും നടത്തുന്ന നീക്കങ്ങളില്‍ കര്‍ഷകര്‍ ഏറെ ആശങ്കാകുലരാണ്. രാജ്യത്തെ നാല്‍പതു ലക്ഷം വരുന്ന കന്നുകാലി സംഖ്യ മൂന്നിലൊന്നായി കുറയ്‌ക്കണമെന്നും അധികമായി കന്നുകാലി ഫാമുകള്‍ പൂട്ടിക്കെട്ടണമെന്നും ഉള്ള സര്‍ക്കാര്‍ നിലപാടും ഏറെ വിവാദമായിക്കഴിഞ്ഞു.

Tags: Diamond
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിഗ്രഹത്തിൽ നിന്ന് മോഷ്ടിച്ച വജ്രം ; ധരിച്ചവരെല്ലാം ചാടി മരിച്ചു ! കൊടുംശാപം വഹിച്ച ഇന്ത്യൻ കറുത്തവജ്രം ബ്ലാക്ക് ഓർലോവ്

India

200 രൂപയ്‌ക്ക് പാട്ടത്തിനെടുത്തു , ഭൂമി കുഴിച്ചപ്പോൾ കിട്ടിയത് അരക്കോടി വിലമതിക്കുന്ന വജ്രക്കല്ല്

Business

ദീപാവലി പ്രത്യേക ഓഫറുകളുമായി ജോയ്ആലുക്കാസ്; ഓരോ ആഭരണ പര്‍ച്ചേസുകള്‍ക്കും വ്യത്യസ്ത ഓഫറുകൾ

India

മുംബൈ വിമാനത്താവളത്തിൽ നൂഡിൽസ് പാക്കറ്റുകളിൽ ഒളിപ്പിച്ച വജ്രങ്ങളും 6.46 കോടി രൂപ വിലമതിക്കുന്ന സ്വർണവും പിടികൂടി 

India

പെന്റഗണിന്റെ റെക്കോര്‍ഡ് പിന്തള്ളി സൂറത്ത് ഡയമണ്ട് ബോഴ്‌സ്; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സ്‌പെയ്‌സും ഇനി ഇന്ത്യയില്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.