ചെന്നൈ: ആര്‍എസ്എസ് നവമ്പര്‍ ആറിന് നടത്താന്‍ നിശ്ചിച്ച റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് കര്‍ശനഭാഷയില്‍ സ്റ്റാലിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി.
ഗാന്ധി ജയന്തി ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു റൂട്ട് മാര്‍ച്ചിന് സ്റ്റാലിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കരുതെന്നും നവമ്പര്‍ ആറിന്റെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് തടസ്സം കൂടാതെ നടക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ആര്‍എസ് എസ് നവമ്പര്‍ ആറിന് നടത്താന്‍ നിശ്ചയിച്ച റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കുന്നുവെന്നും ഏതെങ്കിലും കാരണവശാല്‍ ഈ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും ഹൈക്കോടതി പറഞ്ഞു.
അതേ സമയം ഒക്ടോബര്‍ രണ്ടിന് ആര്‍എസ്എസ് 50 ഇടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റൂട്ട് മാര്‍ച്ചിന് സ്റ്റാലിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ച നടപടി തല്ക്കാലം അംഗീകരിക്കുന്നതായി കോടതി പറഞ്ഞു. ഈ റൂട്ട് മാര്‍ച്ചിന് സെപ്തംബര്‍ 22ന് ഹൈക്കോടതി അനുമതി നല്‍കിയിട്ടും സൂരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്റ്റാലിന് സര്‍ക്കാര്‍ തടയുകയായിരുന്നു. സ്റ്റാലിന് സര്‍ക്കാര്‍ കോടതിയലക്ഷ്യം നടത്തിയെന്നാരോപിച്ച് ജി. കാര്ത്തികേയന് നല്കിയ പരാതി പരിഗണിക്കുമ്പോഴാണ് നവമ്പര്‍ ആറിന്റെ ആര്‍എസ് എസ് റൂട്ട് മാര്‍ച്ചിന് ഹൈക്കോടതി അനുമതി നല്‍കിയത്.
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ് ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്തതിനാല്‍ ഈ റൂട്ട് മാര്‍ച്ചുകള്‍ക്ക് നേരെ ആക്രമണം നടക്കുമെന്നും അത് വര്‍ഗ്ഗീയ കലാപത്തിന് വഴിവെയ്ക്കുമെന്നും ഏഴ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഒക്ടോബര്‍ രണ്ട് ഗാന്ധിജി ജയന്തി നാളിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് സ്റ്റാലിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെന്നും കോടതി പറഞ്ഞു.
ഒക്ടോബര്‍ രണ്ടിന് ആര്‍എസ്എസിനെ റൂട്ട് മാര്‍ച്ച് നടത്താന്‍ അനുവദിക്കണമെന്ന് സെപ്തംബര്‍ 22ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കാറ്റില്‍ പറത്തിയാണ് സ്റ്റാലിന് സര്‍ക്കാര്‍ ഒക്ടോബര്‍ രണ്ടിലെ റൂട്ട് മാര്‍ച്ച് തടഞ്ഞത്. എന്നാല്‍ ഈ റൂട്ട് മാര്‍ച്ച് തടഞ്ഞ് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തല്ക്കാലം നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് ജഡ്ജി ജി.കെ. ഇളന്തിരയ്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: