റായ്പൂര്‍: ഛത്തീസ് ഗഢിലെ ബലോഡ് ജില്ലയില്‍ ഗുരൂര്‍ ഗ്രാമത്തില്‍ ഹിന്ദു സന്യാസിമാരായി വേഷം കെട്ടിയ രണ്ട് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തു. ഹിന്ദു സന്യാസിമാരാണെങ്കില്‍ ഗായത്രീ മന്ത്രം ചൊല്ലൂ എന്ന് പറഞ്ഞപ്പോഴാണ് ഇരുവരും പെട്ടുപോയത്. തപ്പിപ്പിടിക്കുന്നത് കണ്ടതോടെയാണ് ഇവര്‍ ഹിന്ദു സന്യാസിമാരായി വേഷം കെട്ടിയവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
കുട്ടികളെ മോഷ്ടിക്കാന്‍ എത്തിയവരാണെന്ന സംശയം ഉണര്ന്നതിനെതുടര്ന്നാണ് ഗ്രാമവാസികള്‍ ഇവരെ വളഞ്ഞത്. പിന്നീട് എത്തിയ പൊലീസുകാര്‍ക്കും ഇവരെക്കുറിച്ച് സംശയം ഉണര്‍ന്നു. ഗായത്രി മന്ത്രം ചൊല്ലുന്നതില്‍ പരാജയപ്പെട്ടതോടെയാണ് പൊലീസ് ഇവരെ കൂടുതല്‍ കര്‍ശനമായി ചോദ്യം ചെയ്തത്. അതോടെ അവര്‍ എല്ലാം തുറന്നുപറയുകയായിരുന്നു.
അക്ഷയ് കുമാറിന്റെ ജോളി എല്‍എല്‍ബി 2 എന്ന സിനിമയുടെ രംഗങ്ങളായിരുന്നു അരങ്ങേറിയത്. സിനിമയില്‍ ഹിന്ദു സന്യാസിയായി അഭിനയിക്കുന്ന ഇസ്ലാം തീവ്രവാദിയെ അക്ഷയ് കുമാര്‍ ചോദ്യം ചെയ്യുന്നതിന് സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്.
മുസഫിര്‍ ജോഗിയുടെ മകന് ജാഗ്രൂ, മാലേ സജ്ജന്‍ എന്ന വിളിക്കപ്പെടുന്ന യാദ് അലി എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ നെവാഡ് ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും.
സംശയാസ്പദമായ സാഹചര്യത്തില്‍ കാവിധാരികളായ രണ്ട് പേര് ഒരു തെരുവില്‍ ചുറ്റുന്നതായി ആ പ്രദേശത്തുള്ള ഒരാള്‍ ഗുരുര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ദൂരെ നിന്നും നിരീക്ഷിച്ചപ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. പിന്നീടാണ് ഇവരെ പിടിച്ച് ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: