ന്യൂദല്‍ഹി: പുതിയൊരു സാങ്കേതിക യുഗത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ന്യൂദല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ 5ജി സേവനങ്ങള്‍ക്ക് രാജ്യത്തു തുടക്കം കുറിക്കും. തടസ്സമില്ലാത്ത കവറേജ്, ഉയര്‍ന്ന ഡാറ്റ നിരക്ക്, കുറഞ്ഞ നിര്‍ജീവത, ഉയര്‍ന്ന വിശ്വസനീയമായ ആശയവിനിമയം എന്നിവ 5ജി സാങ്കേതികവിദ്യ നല്‍കും.
ഇത് ഊര്‍ജ്ജ കാര്യക്ഷമത, സ്പെക്ട്രം, നെറ്റ്വര്‍ക്ക് കാര്യക്ഷമത എന്നിവയും വര്‍ദ്ധിപ്പിക്കും. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ (ഐഎംസി) ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ‘നവ ഡിജിറ്റല്‍ പ്രപഞ്ചം’ എന്ന പ്രമേയവുമായിട്ടാണ് ഒക്ടോബര്‍ ഒന്നു മുതല്‍ നാലുവരെ ഐഎംസി 2022 സംഘടിപ്പിച്ചിട്ടുള്ളത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള ഏറ്റെടുക്കലും വ്യാപനവും മൂലം ഉയര്‍ന്നുവരുന്ന അതുല്യമായ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, ചര്‍ച്ച ചെയ്യുന്നതിനും സമ്മേളനം പ്രമുഖ ചിന്തകരെയും സംരംഭകരെയും നൂതനാശയക്കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: