സൂറത്ത്: 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും സമര്‍പ്പിക്കുകയും ചെയ്തു. ജലവിതരണം, ജലനിര്‍ഗമന പദ്ധതികള്‍, ഡ്രീം സിറ്റി, ജൈവവൈവിധ്യ പാര്‍ക്ക്, പൊതു അടിസ്ഥാനസൗകര്യങ്ങള്‍, പൈതൃക പുനരുദ്ധാരണം, സിറ്റി ബസ്/ബിആര്‍ടിഎസ് അടിസ്ഥാനസൗകര്യങ്ങള്‍, വൈദ്യുതവാഹന അടിസ്ഥാനസൗകര്യങ്ങള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
റോഡ് അടിസ്ഥാനസൗകര്യപ്രവൃത്തികളുടെ ഒന്നാംഘട്ടവും ഡയമണ്ട് റിസര്‍ച്ച് ആന്‍ഡ് മെര്‍ക്കന്റൈല്‍ (ഡ്രീം) സിറ്റിയുടെ പ്രധാന കവാടവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. സൂറത്തിലെ രത്നവ്യാപാരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് അനുബന്ധമായി വാണിജ്യ, പാര്‍പ്പിട മേഖലകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള കാഴ്ചപ്പാടോടെയുള്ളതാണു ഡ്രീം സിറ്റി പദ്ധതി. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ഡോ. ഹെഡ്ഗെവാര്‍ പാലംമുതല്‍ ഭീംരാഡ്ബാംറോളി പാലംവരെ 87 ഹെക്ടറിലധികം സ്ഥലത്തു നിര്‍മിക്കുന്ന ജൈവവൈവിധ്യ പാര്‍ക്കിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. സൂറത്തിലെ ശാസ്ത്രകേന്ദ്രത്തില്‍ ഖോജ് മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. കുട്ടികള്‍ക്കായി നിര്‍മിച്ച മ്യൂസിയത്തില്‍ കാണികള്‍ക്കുകൂടി ഇടപെടാവുന്ന തരത്തിലുള്ള പ്രദര്‍ശനങ്ങള്‍, അന്വേഷണാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, ജിജ്ഞാസാധിഷ്ഠിത പരിശോധനകള്‍ എന്നിവ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: