കൊച്ചി : വിവാഹിതനാണെന്ന് വിവരം മറച്ചുവെച്ച് കാമുകിക്കായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്ത യുവിവാന് കോടതിയുടെ വിമര്‍ശനും പിഴയുമിട്ടു. തിരുവന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീറാണ് മുമ്പ് വിവാഹിതനായ വിവരം മറച്ചുവെച്ച് പിതാവ് തടവിലാക്കിയിരിക്കുന്ന കാമുകിക്കായി കോടതിയെ സമീപിച്ചത്.
എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹസ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മുമ്പ് മറ്റൊരു യുവതിയെ വിവാഹം ചെയ്തതായി കണ്ടെത്തി. ഇതോടെ വിവരങ്ങള്‍ മറച്ചുവെച്ചെന്നാരോപിച്ച് കേസ് പരിഗണിച്ച ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് സോഫി തോമസിന്റേയും ഡിവിഷന് ബെഞ്ച് ഷമീറിന് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. ഹൈക്കോടതിയുടെ ഭാഗമായ മീഡിയേഷന് സെന്ററില്‍ തുക അടയ്ക്കാനാണ് നിര്‍ദേശം.
നെയ്യാറ്റിന്‍കര സ്വദേശിനിയായ തന്റെ കാമുകി അഞ്ജനയെ പിതാവും സഹോദരനും തടവിലാക്കിയിരിക്കുകയാണ്. തനിക്ക് വിട്ടു നല്‍കണമെന്ന് ആരോപിച്ചായിരുന്നു ഷെമീര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിക്കവേയാണ് താന്‍ വിവാഹിതനാണെന്നും, ബന്ധം വേര്‍പെടുത്തുന്നതിനായി കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുകയാണെന്നും അറിയിച്ചത്. ഇതോടെ ഹര്‍ജിയില്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും നല്‍കാത്തതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.
അതേസമയം വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബക്കോടതിയുടെ ഉത്തരവ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹ മോചനത്തിന് സമ്മതമാണെന്ന് താന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായും ഷമീര്‍ കോടതിയില്‍ മറുപടി നല്കി.
വീഡിയോ കോണ്‍ഫറന്‍സ് വഴി അഞ്ജന എന്ന യുവതിയോട് കോടതി വിവരങ്ങള്‍ തിരക്കി. താനിപ്പോള്‍ വീട്ട് തടങ്കലിലാണെന്നും ഹര്‍ജിക്കാരനൊപ്പം ജീവിക്കണമെന്നും ഇവര്‍ അറിയിച്ചു. സാധാരണ സാഹചര്യത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചതിന് ഹര്‍ജി തള്ളേണ്ടതാണെങ്കിലും കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് അത് ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി. മുന്‍ വിവാഹത്തെക്കുറിച്ചും വിവാഹമോചന നടപടികളെക്കുറിച്ചുമുള്ള നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്യാനും പിഴയടയ്ക്കാനും കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.
ഒരാഴ്ചയ്ക്കകം പിഴ അടച്ചില്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും വ്യക്തമാക്കി. കൂടാതെ വിവാഹമോചനക്കേസിന്റെ വിശദാംശങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ തിരുവനന്തപുരം കുടുംബക്കോടതിക്കും നിര്‍ദേശം നല്കി. ഒക്ടോബര്‍ ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കും അന്ന് യുവതിയുമായി കോടതി സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: