ന്യൂദല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ടെട്രാ ട്രക്ക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ കോടതി ചോദ്യം ചെയ്തു. സി ബി ഐ കോടതി അദേഹത്തെ ദല്‍ഹിക്ക് സമന്‍സ് നല്‍കി വിളിപ്പിച്ച് വരുത്തുകയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോണിയ തന്നെ വളിപ്പിക്കുകയായിരുന്നുവെന്നാണ് ആന്റണി മാധ്യമങ്ങളോട് പറഞ്ഞത്. അഴിമതി കേസില്‍ തന്നെ ചോദ്യം ചെയ്യുന്നത് മറക്കാനായിരുന്നു ആന്റണി ഇത്തരം ഒരു നുണ പറഞ്ഞത്.
ദല്‍ഹി റോസ് അവന്യു കോടതിയിലാണ് എ കെ ആന്റണിയില്‍ നിന്നു മൊഴി എടുത്തത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കുറ്റപത്രത്തില്‍ ആന്റണിക്കും അഴിമതിയില്‍ പങ്കുണ്ടെന്നുള്ള പരാമര്‍ശം ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടാനാണ് സമന്‍സ് അയച്ച് ആന്റണി ദല്‍ഹിക്ക് വരുത്തിയത്.
കേന്ദ്ര വ്യോമയാന മന്ത്രിയുമായ വി കെ സിംഗ് നല്‍കിയ പരാതിയിലാണ് ടെട്രാ ട്രെക് അഴിമതി കേസില്‍ സി ബി ഐ കേസെടുത്ത് അന്വേഷണം നടത്തിയത്. 2010 സെപ്തംബര്‍ 22 ന് അന്ന് കരസേനാ മേധാവിയായിരുന്ന വി കെ സിംഗിനെ ചില ഇടനിലക്കാര്‍ കാണുകയും സൈന്യത്തിന് വേണ്ടി ടെട്രാ ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപ കൈക്കൂവി വാഗ്ദാനം ചെയ്യുകയുമുണ്ടായി എന്നാണ് ആരോപണം ഉയര്‍ന്നത്. സൈന്യത്തിന് വേണ്ടി ടെട്രാ ട്രക്കുകള്‍ വാങ്ങുന്നതില്‍ വലിയ അഴിമതി നടന്നുവെന്ന് പിന്നീട് വി കെ സിംഗ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടെട്രാ ട്രക്ക് അഴിമതിയില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഈ കേസിലാണ് എകെ ആന്റണിയെ ഇന്നു വിളിച്ച് വരുത്തി കോടതി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: