ന്യൂദല്‍ഹി: ഇന്ത്യയെ 2047 ഓടെ പൂര്‍ണ്ണമായും ഇസ്ലാമിക രാജ്യമാക്കുകയെന്നതായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ പദ്ധതി. 2047 മിഷന് എന്നായിരുന്നു അതിന്റെ പേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബീഹാറില്‍ വച്ച് വധിക്കാന്‍ ഇവര്‍ തയ്യാറാക്കിയ പദ്ധതി പൊളിച്ച എന്‍ഐഎ ഇതുമായി ബന്ധപ്പെട്ട റെയ്ഡില്‍ പിടിച്ചെടുത്ത ലഘുലേഖകളിലാണ് മിഷന് 2047ന്റെ വിവരങ്ങളുള്ളത്. വിലക്കും കടുത്ത നിയന്ത്രണങ്ങളും വരികയും സാമ്പത്തിക സ്രോതസ് പുറത്താകുകയും ചെയ്തതോടെ മിഷന് 2047 ഏതായാലും പാഴായി.
അതേസമയം മിക്ക പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പഴയ സിമി നേതാക്കളാണ്. പലരുടെയും പശ്ചാത്തലം ഇരുള് നിറഞ്ഞതാണ്. ഇവര്‍ക്കെതിരെ അനവധി കേസുകളുമുണ്ട്. ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന കെഎസ്ഇബി ഉദ്യോഗസ്ഥനാണ് പിഎഫ്ഐ ദേശീയ ചെയര്മാന് ഒഎംഎ സലാം. അനധികൃത വിദേശ യാത്രയില്‍ അടക്കം അന്വേഷണം നേരിടുകയാണ്. ഇയാളുടെ അടുത്തയാളായ മുഹമ്മദ് ഇസ്മയിലില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ഡയറി പിടിച്ചെടുത്തിരുന്നു.
രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടാക്കാനുള്ള പദ്ധതിയാണ് ഇതില്‍ കണ്ടെത്തിയത്. ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിനെതിരെ 2009 മുതല്‍ പത്തു ക്രിമിനല്‍ കേസുകളാണ് ഉള്ളത്. എല്ലാം വര്‍ഗീയ കലാപത്തിന് വഴിവച്ചതിനുള്ളവ. അറസ്റ്റിലായ പി.കോയ സിമി നേതാവായിരുന്നു. ഭീകരാക്രമണത്തില്‍ അമേരിക്കയിലെ ഇരട്ട മന്ദിരം തകര്‍ന്നപ്പോള്‍ താന്‍ ആവേശ ഭരിതനായി എന്ന് വിളിച്ചു പറഞ്ഞയാളാണ് കോയ. രാജസ്ഥാനില്‍ ഗുജ്ജാറുകളും മാലിസ് എന്ന വംശവും തമ്മില്‍ കലാപമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചയാളാണ് കോയ. ഇയാളും ഇ.എം.അബ്ദുള്‍ റഹ്മാനും ചേര്‍ന്നാണ് തുര്‍ക്കിക്ക് പോയതും അവിടെ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഐഎച്ച്എച്ച് എന്ന സംഘടനയുമായി ചര്‍ച്ച നടത്തിയതും ഫണ്ട് ഉറപ്പാക്കിയതും. അബ്ദുള്‍ റഹ്മാന് സിമി ജനറല്‍ സെക്രട്ടറിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: