തിരുവനന്തപുരം: ഏഷ്യാ കപ്പില്‍ കാണാതെപോയ താളം കണ്ടെത്തിയ ഇഷ്ടതാരങ്ങള്‍, ആസ്ടേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കിയ ആവേശം. റണ്ണൊഴുകും പിച്ച്. തെളിഞ്ഞ കാലാവസ്ഥ, എതിരാളികള്‍ ശക്തരല്ലന്ന തോന്നല്‍. പരസ്പരം കളിച്ചപ്പോഴുള്ള മുന്‍ തൂക്കം. കഴക്കൂട്ടത്തെ പച്ച പുല്‍ത്തകിടി സ്റ്റേഡിയത്തിലേയക്ക് ഒഴുകിയെത്തുന്ന കാണിക പ്രേമികളുടെ മനസ്സില്‍ ആവേശം നുരയാന്‍ ഇതൊക്കെ മതി. ട്വന്റി20 ലോകകപ്പിനു മുന്നോടിയായ അവസാന പരമ്പരയുടെ ആദ്യ മത്സരത്തിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുമ്പോള്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും വിരാട് കോലിയും സൂര്യകുമാര്‍ യാദവും സിക്സറും ബൗണ്ടറിയും അടിക്കുന്നതിന് ആരവമിടുക എന്നതുതന്നെയാകും എല്ലാവരും ആഗ്രഹിക്കുക.
ഹാര്‍ദിക്കിന് വിശ്രമം നല്‍കുകയും മുഹമ്മദ് ഷമിയും ദീപക് ഹൂഡയും പരമ്പരയില്‍ നിന്ന് പുറത്തായും ഇന്ത്യയ്ക്ക് അവരുടെ ഇലവനെ തുലനം ചെയ്യുന്നത് അല്പം പ്രയാസമാക്കും. പാണ്ഡ്യയുടെ സ്ഥാനത്ത് ബംഗാള്‍ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദ് എത്തുന്നുണ്ട്.ഓള്‍റൗണ്ടറായ ഷഹബാസ് അഹമ്മദ്് സ്പിന്‍ മാത്രമാണ എറിയുക. അക്സര്‍ പട്ടേലും യുസ്വേന്ദ്ര ചാഹലും ഉള്ളപ്പോള്‍ മൂന്നാമതൊരു സ്പിന്നര്‍ ടി20 ല്‍ ആവശ്യമില്ല. ഋഷഭ് പന്തിനെ തിരികെ കൊണ്ടുവന്ന് അഞ്ച് ബൗളര്‍മാരുമായി കളത്തിലിറങ്ങുന്നത് അതിനാലാണ്.
ഇന്ത്യ (സാധ്യത): 1 രോഹിത് ശര്‍മ (ക്യാപ്റ്റന്‍), 2 കെ എല്‍ രാഹുല്‍, 3 വിരാട് കോലി, 4 സൂര്യകുമാര്‍ യാദവ്, 5 ഋഷഭ് പന്ത്, 6 അക്സര്‍ പട്ടേല്‍, 7 ദിനേശ് കാര്‍ത്തിക് (വിക്കറ്റ്), 8 ദീപക് ചാഹര്‍, 9 അര്‍ഷ്ദീപ് സിംഗ്, 10 ജസ്പ്രീത് ബുംറ , 11 യുസ്വേന്ദ്ര ചാഹല്‍.
പരിചയ സമ്പന്നരുടെ കുറവാണ് ദക്ഷിണാഫ്രിക്കയുടെ പ്രശ്നം. 30ന് മുകളില്‍ ശരാശരിയും 140ന് മുകളില്‍ സ്്രൈടക്ക് റേറ്റും നിലനിര്ത്തി് 100ലധികം ടി20കള്‍ കളിച്ചിട്ടുള്ള രണ്ടു പേര്മാത്രം . പരിക്കേറ്റ് ടെംബ ബാവുമയുടെ തിരിച്ചുവരവാണ് അവര്‍ക്ക് ആശ്വാസം.
ദക്ഷിണാഫ്രിക്ക (സാധ്യത): 1 ക്വിന്റണ്‍ ഡി കോക്ക് (ണഗ), 2 ടെംബ ബാവുമ (ക്യാപ്റ്റന്‍), 3 റിലീ റോസോ, 4 ഐഡന്‍ മാര്‍ക്രം, 5 ഡേവിഡ് മില്ലര്‍, 6 ട്രിസ്റ്റന്‍ സ്റ്റബ്സ്, 7 ആന്‍ഡിലെ ഫെലുക്വായോ/ഡ്വെയ്ന്‍ പ്രിട്ടോറിയസ്, 8 മാര്‍ക്കോ ജാന്സെന്, 9 കാഗിസോ റബാഡ, 10 ആന്റിച്ച് നോര്‍ട്ട്ജെ, 11 തബ്രായിസ് ഷംസി .
കണക്കിലും ഇന്ത്യയ്ക്കാണ് മുന്‍തൂക്കം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ടി20യില്‍ 20 തവണ കളിച്ചിട്ടുണ്ട്. 11ലും ഇന്ത്യ വിജയിച്ചു. ഒരു കളി ഫലമില്ലാതെ അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക എട്ടില്‍ ജയിച്ചു
ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ടും നടിയത് ഇന്ത്യയാണ്.2017 ല്‍ ന്യൂസിലാന്റിനെതിരായ മൂന്നാം ടി 20 ആയിരുന്നു ആദ്യ മത്സരം. രോഹിത് ശര്‍മ്മയുടേയും ധോണിയുടേയും കൊഹ്ലിയുടേയും അടികാണാന്‍ ആവേശത്തോടെ ഗാലറികളിലേയക്ക് ഇരച്ചെത്തിയ കാണികളെ മഴ നിരാശപ്പെടുത്തി. എട്ട് ഓവറായി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നേടാനായത് 67 റണ്‍സ് മാത്രം. 11 പന്തില്‍ 14 റണ്‍സ് എടുത്ത മനീഷ് പാണ്ഡയും 10 പന്തില്‍ 14 റണ്‍സ് എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും അയിരുന്നു ടോപ് സക്കോറര്‍മാര്‍. ആറ് പന്ത് കളിച്ച് കോഹ്ലി സിക്സും ഫോറും അടിച്ച് 13 റണ്‍സ് എടുത്തു. ധവന് (6), രോഹിത്(8), ശ്രേയസ് അയ്യര്‍(6) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ജസ്പ്രീത് ബുമ്രയുടെ കൃത്യതയാര്‍ന്ന ഏറും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗംഭിര ഫീല്‍ഡിംഗും ഇന്ത്യയ്ക്ക് ജയം ഒരുക്കി. 9 റണ്‍സ് മാത്രം വഴങ്ങി ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോല്‍ പാണ്ഡ്യ രണ്ടു പേരെ റണ്‍ ഔട്ടാക്കി. എട്ട് ഓവ്ര്# തീരുമ്പോള്‍ 6 വിക്കറ്റ് പോയ ന്യൂസിലാന്റിന് 61 റണ്‍സ് നേടാനേ ആയൊളളു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനമായിരുന്നു ഇവിടുത്തെ രണ്ടാം മത്സരം. 9 വിക്കറ്റിന്റെ അനായാസം ജയം ഇന്ത്യ നേടുന്നതു കണ്ട് കയ്യടിച്ച് കാണികള്‍ക്ക് മടങ്ങാനായി. നാലു വിക്കറ്റു സ്വന്തമാക്കിയ രവീന്ദ്ര ജഡേജ ഉള്‍പ്പെടെ ഇന്ത്യയ്ക്കുവേണ്ടി പന്തെറിഞ്ഞ എല്ലാവര്ക്കും വിക്കറ്റ് കിട്ടയ കളിയില്‍ വെസ്റ്റ് ഇന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് എല്ലാവരും പുറത്തായി. 6 റണ്‍സ് എടുത്ത ധാവാന്റെ മാത്രം നഷ്ടത്തില്‍ ഇന്ത്യ ജയിക്കാനെടുത്തത് 14.5 ഓവര്‍ മാത്രം. രോഹിത് ശര്‍മ്മ(63)യും വിരാട് കൊഹ്ലി(33)യും പുറത്താകാതെ നിന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്നെയായിരുന്നു മൂന്നാം കളിയും. ട്വന്റി20 യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173 റണ്‍സ് അടിച്ചെടുത്തെങ്കിലും ലെന്‍ഡില്‍ സമിമണ്‍സും ( 45 പന്തില്‍ 76) നിക്കോളാസ് പൂരനും ( 18 പന്തില്‍ 38) തകര്‍ത്തടിച്ച കളിയില്‍ 18.3 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യം മറികടന്നു. ശിവം ഗുബെ (54) നേടിയ അര്‍ധശതകവും ഋഷഭ് പന്ത് പുറത്താകെ അടിച്ച 33 റണ്‍സും പാഴായി. രോഹിത് (15), കൊഹ്ലി(19) രാഹുല്‍(11) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന ചെയ്യാനായില്ല.
കാര്യവട്ടം ടി20ക്ക് റണ്ണൊഴുകും പിച്ചാണ് ഏവരും പ്രതീക്ഷിക്കുന്നത്. വിക്കറ്റുകള്‍ പരിശോധിച്ച ബിസിസിഐ ക്യൂറേറ്റര്‍ പറഞ്ഞതും ബാറ്റിംഗ് പിച്ച് എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: