ന്യൂദല്‍ഹി: ദല്‍ഹി ആംആദ്മി സര്‍ക്കാരിന്റെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മദ്യനയത്തില്‍ കോടികളുടെ അഴിമതി നടന്നു എന്ന കേസില്‍ മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു.
ഇദ്ദേഹം നേരത്തെ ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്‍റ് മാനേജ് മെന്‍റ് കമ്പനിയുടെ സിഇഒ ആണ്. ചോദ്യം ചെയ്യാന്‍ ചൊവ്വാഴ്ച ഇദ്ദേഹത്തെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മദ്യ അഴിമതിക്കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടതാണ് അറസ്റ്റിലേക്ക് നയിച്ചത്. സിസോദിയ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ആംആദ്മിക്ക് ബന്ധമുള്ള മദ്യരാജാക്കന്മാര്‍ക്ക് കോടികളുടെ ലാഭമുണ്ടാക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ആം ആദ്മി മദ്യനയം എന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: