കണ്ണൂര്‍: പോപ്പുലര്‍ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട പിഎഫ്‌ഐക്കാരായ പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധയിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് വരും ദിവസങ്ങളിലും തുടരും. രണ്ടാം ദിവസമായ ഇന്നലെയും ജില്ലയിലെ വിവിധയിടങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് ബന്ധമുളളവരുടെ ഷോപ്പുകളിലും പയ്യന്നൂര്‍ രാമന്തളിയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി.
കഴിഞ്ഞ വെളളിയാഴ്ച നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി പിഎഫ്‌ഐ പ്രവര്‍ത്തകരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പിഎഫ്‌ഐ ബന്ധമുളളവരുടെ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌ക്കുകളും രേഖകളും മറ്റും പിടിച്ചെടുത്തിരുന്നു.
അറസ്റ്റിനെ തുടര്‍ന്ന് വ്യാപക അക്രമം നടന്ന പശ്ചാത്തലത്തില്‍ എന്‍ഐഎ അടക്കമുളള കേന്ദ്രസംഘങ്ങള്‍ ആരംഭിച്ച അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചു. സംഘടനയുടെ ജില്ലയിലെ സജീവ പ്രവര്‍ത്തകരെല്ലാം പോലീസിന്റെയും കേന്ദ്ര ഏജന്‍സികളുടേയും നിരീക്ഷണത്തിലാണ്. പലരും ഒളിവിലാണെന്നാണ് പോലീസിന്റെ നിഗമനം. ഇവരുടെയെല്ലാം കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും അക്രമവുമായി ബന്ധപ്പെട്ട് ഇവര്‍ക്കുളള ബന്ധങ്ങളുമെല്ലാം സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും അന്വേഷിച്ച് വരികയാണ്.
വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനുളള സൂചനയുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച ചില വ്യാപാര സ്ഥാപനങ്ങളും ചില സ്ഥാപനങ്ങളിലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ സജീവസാന്നിധ്യവുമെല്ലാം അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും അറിയുന്നു. രാജ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയതലത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സംസ്ഥാനത്ത് പിഎഫ്‌ഐ ഹര്‍ത്താല്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: