ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കൊപ്പല്‍ ജില്ലയിലെ ഗംഗാവതി ടൗണിലെ ബിന്നിഗിഡ മേഖലയില്‍ താമസിക്കുന്ന ഷബീര്‍ മണ്ഡലഗിരിയാണ് അറസ്റ്റിലായത്. ഇയാള്‍ ഇവിടെ പഴക്കച്ചവടം നടത്തിവരികയായിരുന്നു. നേരത്തെ അറസ്റ്റിലായ ഭീകരരായ മസ് മുനീര്‍, സയ്യിദ് യാസിന് എന്നിവരുമായി മണ്ഡലഗിരിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. മണ്ഡലഗിരിയുടെ വസതിയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി നടത്തിയ റെയ്ഡിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ കേസ് അന്വേഷിക്കുന്ന ശിവമോഗ പോലീസ് കേസിലെ പ്രധാന പ്രതിയും തുണി വില്‍പ്പനക്കാരനുമായ മുഹമ്മദ് ഷാരിഖിനെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. മാസ് മുനീര്‍, സയ്യിദ് യാസിന് എന്നിവരുടെ അറസ്റ്റിന് ശേഷം ഷാരിഖ് രക്ഷപെടുകയായിരുന്നു. തുംഗ ഭദ്രാതീരത്ത് സ്ഫോടനം നടത്തി ഇന്ത്യന്‍ ദേശീയ പതാക കത്തിച്ചതായി പിടിയിലായ ഭീകരര്‍ സമ്മതിച്ചു. നിലവിലെ കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കി ഇന്ത്യയില്‍ ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശബ്ദമുയര്‍ത്താന്‍ അവര്‍ വിദ്യാസമ്പന്നരായ യുവാക്കളെ തീവ്രവല്ക്കരിച്ചു. ശരീഅത്ത് നിയമം നടപ്പാക്കാന്‍ പ്രതികള്‍ ആഗ്രഹിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ശിവമോഗയിലെ വീരസവര്‍ക്കര്‍ ഫ്ളക്സ് വിവാദത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തു കേസില്‍ ജബിയുള്ള അറസ്റ്റിലായതോടെയാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: