ന്യൂദല്‍ഹി: ഓപ്പറേഷന് സതേണ്‍ റെഡിനസ് ഓഫ് കമ്പൈന്‍ഡ് മാരിടൈം ഫോഴ്സ്സ് (സിഎംഎഫ്) വാര്‍ഷിക പരിശീലന അഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഐഎന്‍എസ് സുനൈന ശനിയാഴ്ച പോര്‍ട്ട് വിക്ടോറിയ, സെയ്ഷെല്‍സില്‍ പ്രവേശിച്ചു. ഇത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമുദ്ര സുരക്ഷയ്ക്കുള്ള ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുക മാത്രമല്ല, സിഎംഎഫ് അഭ്യാസത്തില്‍ ഒരു ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ആദ്യമായി പങ്കെടുക്കുകയും ചെയ്യുന്നു.
സിഎംഎഫ് നടത്തുന്ന ശേഷി വര്‍ധിപ്പിക്കല്‍ അഭ്യാസങ്ങളില്‍ ഐഎന്‍എസ് സുനൈന അസോസിയേറ്റ് പങ്കാളിയാണ്. യുഎസ്എ, ഇറ്റലി, ഓസ്ട്രേലിയ, കാനഡ, ന്യൂ സിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളും; യുകെ, സ്പെയിന്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പല്‍ പങ്കാളിത്തവും സംയുക്ത പരിശീലന അഭ്യാസത്തില്‍ ഉണ്ട്. സെയ്ഷെല്‍സില്‍, ഐഎന്‍എസ് സുനൈന പങ്കെടുക്കുന്ന രാജ്യങ്ങളുമായി പ്രൊഫഷണല്‍ ആശയവിനിമയങ്ങളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: