കൊല്ലം: ആര്‍എസ്പി നേതാവ് ഹിന്ദുഐക്യവേദിയില്‍ ചേര്‍ന്നു. ശക്തികുളങ്ങരയിലെ ആര്‍എസ്പിയിലെ സജീവ പ്രവര്‍ത്തകനും മുന്‍ ലോക്കല്‍കമ്മിറ്റി അംഗവും ഇപ്പോള്‍ ആര്‍വൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മില്‍മ പാല് സൊസൈറ്റി പ്രസിഡന്റുമായ കന്നിമേല്‍ചേരി പുളിയറ കുടുംബത്തിലെ അംഗമായ എന്‍. സന്തോഷാണ് ഹിന്ദുഐക്യവേദിയില്‍ ചേര്‍ന്നത്.
ശക്തികുളങ്ങര മേഖല സമിതിയിലാണ് അംഗത്വം. മേഖലാ സമിതി പ്രസിഡന്റ് ശിവകുമാര്‍ വള്ളിക്കീഴ് സന്തോഷിനെ ഷാളണിയിച്ച് സ്വീകരിച്ചു. ചടങ്ങില്‍ സെക്രട്ടറി സജീവ് ശക്തികുളങ്ങര, ട്രഷറര്‍ വിജു എസ് മുരാരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: