കണ്ണൂര്‍: ഇന്നും മട്ടന്നൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും പോലീസിന്റെ റെയ്ഡ്. വെള്ളിയാഴ്ച നടന്ന ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തുന്നത്.നടുവിനാട്, പാലോട്ടുപള്ളി മേഖലകളിലാണ് കൂത്തുപറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്.
കഴിഞ്ഞദിവസവും കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും ചില സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍, മട്ടന്നൂര്‍, പാപ്പിനിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇന്നലെബി മാര്‍ട്ടുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ബിസിനസിന് ആവശ്യമായ പണത്തിന്റെ ഉറവിടം, പണം തീവ്രവാദ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നുണ്ടോ, എന്നീ കാര്യങ്ങള്‍ കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തിയത്.പരിശോധനയില്‍ ലാപ്ടോപ്, ഫോണ്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ അക്രമം നടന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം 80 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. വധശ്രമം, സ്ഫോടക വസ്തുക്കള്‍ കൈക്കാര്യം ചെയ്യല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ചരക്കുലോറിയുടെ താക്കോല്‍ ഊരി കടന്നുകളയല്‍, വാഹനങ്ങളും കടകളും അടിച്ചുതകര്‍ക്കല്‍, മര്‍ദ്ദനം, ഭീഷണി, ഗൂഡാലോചന തുടങ്ങിയ സംഭവങ്ങള്‍ക്കാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: