ബീജിങ്: ഭരണം അട്ടിമറിച്ചെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ് വീട്ടുതടങ്കലിലുമാണെന്നുള്ള അഭ്യൂഹങ്ങളില്‍ പ്രതികരിക്കാതെ ചൈന. ഇതേക്കുറിച്ച് ചൈനിസ് മാധ്യമങ്ങളും മൗനം പാലിക്കുകയണ്.
അതേ സമയം, വെറും കെട്ടുകഥകള്‍ മാത്രമാണിതെന്നും സീ ജിന്‍പിങ്ങിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ചില വെബ്‌സൈറ്റുകള്‍ പറയുന്നു. ഷീ ജീന്‍പിങ്ങിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയേക്കാവുന്ന, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം നാഷണല്‍ കോണ്‍ഗ്രസ് ഒക്ടോബറില്‍ നടക്കാനിരിക്കെയാണ് അഭ്യൂഹങ്ങള്‍ പരക്കുന്നതെന്നത് ശ്രദ്ധേയം.
ഉസ്ബക്കിസ്ഥാനില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിന് മുമ്പ് തന്നെ ജിന്‍പിങ് ചൈനയിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 16ന് ബീജിങ്ങിലെത്തിയ ജിന്‍പിങ്ങിനെ വീട്ടു തടങ്കലിലാക്കുകയായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
സൈനിക വാഹനങ്ങള്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങുന്നതായുള്ള വീഡിയോകളും ട്വീറ്ററില്‍ പ്രചരിക്കുന്നുണ്ട്. അടിയന്തരമായി വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ചൈനീസ് കമ്മയൂണിസ്റ്റ് പാര്‍ട്ടി പുകയുകയാണ്. ചൈന ഇപ്പോള്‍ അസ്ഥിരമാണെന്നും വീഡിയോയക്കൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് അഭ്യൂഹങ്ങള്‍ക്ക് കരുത്തേറുന്നവയാണ്.
അഭ്യൂഹങ്ങള്‍ക്കിടെ ബീജിങ്ങില്‍ നിന്നുള്ള 6000 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച തന്നെ 60 ശതമാനം വിമാനങ്ങളും നിലത്തിറക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് ഇവ റദ്ദാക്കിയതായുള്ള വിവരം ലഭിക്കുന്നത്. എന്നാല്‍ ഇതിലും ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് അറിയിപ്പുണ്ടായിട്ടില്ല.
ആറായിരത്തോളം ആഭ്യന്തര-അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് വിവരം. കൂടാതെ അതിവേഗ റെയില്‍ വേയും ട്രെയിന്‍ സര്‍വീസും നിര്‍ത്തലാക്കിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ ഇല്ലെന്ന് മാത്രമാണ് അറിയിച്ചുട്ടള്ളതെന്നാണ് ലഭിക്കുന്ന വിവരം. എന്തുകൊണ്ടാണിതെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: