ന്യൂദല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഹത്രാസില്‍ എത്തിയത് വര്‍ഗീയ കലാപത്തിനുള്ള ശ്രമങ്ങളുമായെന്ന് കണ്ടെത്തല്‍. 1.36 കോടിയുടെ വിദേശ സഹായം ഇതിനായി ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഹത്രാസില്‍ വര്‍ഗീയ കലാപത്തിന് ലക്ഷ്യമിട്ടാണ് മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് അടക്കമുള്ള സംഘം ഉത്തര്‍പ്രദേശിലേയ്ക്ക് എത്തിയത്. ദല്‍ഹി കലാപത്തിന് പിന്നിലു പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ടിന് വിദേശ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യമാണ്. രാജ്യവ്യാപകമായാണ് കലാപങ്ങള്‍ക്ക് ശ്രമിച്ചതെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം രാജ്യ വ്യാപകമായ എന്‍ഐഎ തെരച്ചിലില്‍ അറസ്റ്റിലായ പിഎഫ്ഐ നേതാക്കളെ തിങ്കളാഴ്ച എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായവരെ എന്‍ഐഎ ആസ്ഥാനത്ത് ഇപ്പോഴും ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ ചോദ്യം ചെയ്യലില്‍ ഇതുവരെ കിട്ടിയ തെളിവുകള്‍ അന്വേഷണ ഏജന്‍സി തിങ്കളാഴ്ച കോടതിയെ അറിയിച്ചേക്കും. പിഎഫ്ഐ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: