സമീപകാലത്ത് മലയാളികള്‍ ഏറ്റവും അധികം പറഞ്ഞു ചിരിച്ച ഒരു ഡയലോഗ് ആണ് പ്രശസ്ത സിനിമാതാരം ബാലയുടെ ‘എന്താണ് ടിനി ‘ എന്ന് തുടങ്ങുന്ന ഡയലോഗ്.. പരസ്യപ്രചാരണത്തില്‍ പുതുമകള്‍ മാത്രം കൊണ്ടുവന്നു കൊണ്ടിരിക്കുന്ന വെടിക്കെട്ടിന്റെ ടീസര്‍ റിലീസിങ്ങിലും ആ പുതുമ നിലനിര്‍ത്തുകയാണ്..ബാലയുടെ പ്രശസ്തമായ ആ ട്രോള്‍ ഡയലോഗില്‍ പറഞ്ഞിരിക്കുന്ന അതേ താരങ്ങളാണ് വെടിക്കെട്ടിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍ എന്നീവര്‍ ചേര്‍ന്നാണ് വെടിക്കെട്ടിന്റെ ടീസര്‍ റിലീസ് ചെയ്തത്.റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ മലയാളികള്‍ റിലീസിംഗ് പോസ്റ്ററും, ടീസറും ഏറ്റെടുത്തു കഴിഞ്ഞു.
കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക. നാളിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നതെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്.
രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍,ജിതിന്‍ ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം: അല്‍ഫോണ്‍സ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ.പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: