ന്യൂദല്‍ഹി:കുട്ടികളുടെ നീലച്ചിത്രങ്ങള്‍ വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന വലക്കണ്ണി പൊട്ടിക്കാനുറച്ച് 19 സംസ്ഥാനങ്ങളില്‍ 56 ഇടങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ. കുട്ടികളുടെ നീലച്ചിത്ര വിതരണത്തിന് പിന്നിലെ ഗൂഢശക്തികളെ തകര്‍ക്കാന്‍ ഉദ്ദേശിച്ച് രൂപകല്പന ചെയ്ത ‘മേഘചക്ര’ പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ്.
കുട്ടികളുടെ നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്ത രണ്ട് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ ഓപ്പറേഷന് മേഘചക്ര പദ്ധതി രൂപവല്‍ക്കരിച്ചത്. ഈ നീലച്ചിത്ര ചങ്ങലക്കണ്ണി മുഴുവനായി തകര്‍ക്കാന്‍ 200 സിബി ഐ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
കുട്ടികളുടെ നീലച്ചിത്രവുമായി ബന്ധപ്പെട്ട് 2021 നവംബറില്‍ ചില റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ റെയ്ഡുകള്‍. ക്ലൗഡ് സ്റ്റോറേജ് സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ നീലച്ചിത്രങ്ങള്‍ കച്ചവടം ചെയ്യുന്നവരെക്കുറിച്ച് ഇന്റര്‍പോളിന്റെ സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രൈം എഗെന്‍സ്റ്റ് ചൈല്‍ഡ് യൂണിറ്റ് ചില നിര്‍ണ്ണായക വിവരങ്ങളും നല്‍കിയിരുന്നു. ഈ ക്ലാഡ് സംവിധാനങ്ങളെ കേന്ദ്രീകരിക്കുന്നതിനാലാണ് ദൗത്യത്തിന് മേഘ ചക്ര എന്ന് പേരിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: