ഹൈദരാബാദ്: തെലുങ്കാനയിലെ അബ്ദുള്‍ ഖാദര്‍ എന്ന കരാട്ടെ മാസ്റ്റര്‍ കരാട്ടെ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ നടത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രം. തന്റെ വീടിന്റെ ടെറസിന്റെ ഒരു ഭാഗം പോപ്പുലര്‍ ഫ്രണ്ടിന് ആയുധപരിശീലനം നല്കാന് വിട്ടുകൊടുത്തത് ആറ് ലക്ഷം വാങ്ങിയ ശേഷമാണെന്ന് എന്‍ ഐഎ.
എങ്ങിനെ കലാപം നടത്താമെന്ന കാര്യത്തില്‍ യുവാക്കള്‍ക്ക് ഇവിടെ പരിശീലനം നല്‍കിയിരുന്നതായും പറയപ്പെടുന്നു. ഇവിടെ വരുന്ന യുവാക്കള്‍ക്കെല്ലാം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നുവെന്നും പറയുന്നു. നിമിഷ നേരം കൊണ്ടു ഒരു നഗരത്തെ വിറപ്പിക്കാന്‍ ശേഷിയുള്ള നിര്‍ഭയരായ 300 പേരുടെ സേനയെ ഇവര്‍ ഒരുക്കിയതായും പറയുന്നു.
കരാട്ടെ, കളരിപ്പയറ്റ് തുടങ്ങിയവ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ മറയാക്കി പോപ്പുലര്‍ ഫ്രണ്ട് സൈനികരെ തയ്യാറാക്കുന്ന ശൈലി സംഘടന പതിവാക്കിയിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഈ കേന്ദ്രങ്ങളില്‍ യുവാക്കളെ മതമൗലികവാദികളാക്കി മാറ്റുകയും ചെയ്യും. ഒപ്പം കലാപം സൃഷ്ടിക്കാനുള്ള പരിശീലനവും നല്‍കും.
അബ്ദുള്‍ ഖാദര്‍ ഒരു കരാട്ടെ പരിശീലകനായിരുന്നു. പക്ഷെ കരാട്ടെ ക്ലാസിന്റെ മറവില്‍ ഇവിടെ ആയുധപരിശീലനമാണ് നടന്നതെന്ന് പറയുന്നു. അബ്ദുള്‍ ഖാദറിന്റെ വീട് എന്‍ ഐഎ റെയ്ഡ് ചെയ്തപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്ലെക്സ് ബോര്‍ഡും മുളവടികളും വൈറ്റ് ബോര്‍ഡും ചെറിയ പോഡിയവും നോട്ട്ബുക്കുകളും ഹാന്റ് ബുക്കുകളും മൊബൈല്‍ ഫോണുകളും പേപ്പറുകളും കണ്ടെടുത്തു. അബ്ദുള്‍ ഖാദറിന് പുറമെ മൂന്ന് സഹായികളെയും എന്‍ ഐഎ പിടികൂടിയിട്ടുണ്ട്. ഈ നാല്‍വര്‍ സംഘത്തിന് പുറമെ 30 സഹപ്രവര്‍ത്തകര്‍ കൂടിയുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ ഏകദേശം 300 പേരുടെ പോപ്പുലര്‍ ഫ്രണ്ട് സേനയെ സജ്ജമാക്കിയിരുന്നതായി പൊലീസ് പറയുന്നു.
തെലുങ്കാന നിസാമബാദ് പൊലീസ് സ്റ്റേഷനില്‍ ജൂലായിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഈ എന്‍ ഐഎക്ക് കൈമാറി. ദേശീയ സൂരക്ഷയ്ക്ക് ഭീഷണിയായതുകൊണ്ടാണ് ഇങ്ങിനെ ചെയ്തത്.
അബ്ദുള്‍ ഖാദറിന്റെ വീട്ടില്‍ കരാട്ടെ പരിശീലനത്തിന്റെ മറവില്‍ വന്നിരുന്ന യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷപ്രസംഗങ്ങള്‍ നടന്നിരുന്നതായി പറയുന്നു. ഇവിടെ നിന്നും ലഘുലേഖകളും കണ്ടെടുത്തതായി നിസാമബാദ് പൊലീസ് കമ്മീഷണര്‍ കെ.ആര്.നാഗരാജു പറയുന്നു. അബ്ദുള്‍ ഖാദര്‍ തെലുങ്കാനയില്‍ ഉടനീളം യുവാക്കള്‍ക്ക് കരാട്ടെ ക്ലാസുകള്‍ നല്‍കിയിരുന്ന പരിശീലകനാണ്. എന്‍ ഐഎ അബ്ദുള്‍ ഖാദറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: