ന്യൂദല്‍ഹി: ക്യാമറയ്ക്കും മൈക്കിനും മുന്നില്‍ വീരവാദം മുഴക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പുലികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വാലു ചുരുട്ടി എലികളാകും.
ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതിയായി ലക്നൗ ജയിലിലുള്ള ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ റൗഫ് ഷെറീഫ് യു പി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കരഞ്ഞു വിളിച്ചു. സംഘടനാ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ തന്നെ കൊല്ലുമെന്നു വരെ റൗഫ് കേണു പറഞ്ഞു. വേണ്ട രീതിയില്‍ ചോദ്യം ചെയ്തപ്പോള്‍ റൗഫ് സംഘടനാ രഹസ്യങ്ങള്‍ മണി മണി പോലെ വാരി വിതറി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് റൈസര്‍ ആയിരുന്നു ടിയാന്.
ഹത്രാസ് കേസില്‍ റൗഫ് നല്കിയ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍:
ചാരിറ്റബിള്‍ സംഘടനയായ റിഹാബ് ഇന്റര്‍നാഷണലിന്റെ പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് വിദേശത്തു നിന്നുള്ള സംഭാവനകള്‍ സമാഹരിച്ച് ഇന്ത്യയില്‍ എത്തിച്ചിരുന്നത്.
ഗ്രീന്‍ വാലി എന്ന വിദ്യാഭ്യാസ പ്രസ്ഥാനം മുസ്ലിം കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള സംവിധാനമാണ്.
അഡ്വക്കറ്റ് കൗണ്‍സില്‍, എന്‍ സി എച്ച് ആര് ഒ സംഘടനകളെ ഉപയോഗിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ചെയ്യുന്നത്.
തേജസില്‍ മാത്രമല്ല മറ്റു മാധ്യമ സ്ഥാപനങ്ങളിലും പി എഫ് ഐ ക്കാര് ജോലി ചെയ്യുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സായുധ ചാവേര്‍ വിഭാഗം ഹിറ്റ് സ്ക്വാഡ് എന്നാണ് സംഘടനയില്‍ അറിയപ്പെടുന്നത്.
പി എഫ് ഐ ഡല്‍ഹി ഓഫിസ് മാനേജറായ കെ.പി.കമലാണ് ഹിറ്റ് സ്ക്വാഡുകളെ ഏകോപിപ്പിച്ച് ദൗത്യങ്ങള്‍ക്കായി നിയോഗിക്കുന്നത്.
പി എഫ് ഐ യുടെ സോഷ്യല്‍ മീഡിയ സെല്ലിലൂടെ ഇന്ത്യയെ ഇകഴ്ത്തി കാട്ടുന്നതും വര്‍ഗീയ വൈരം ഉളവാക്കുന്നതുമായ പ്രചരണം നിരന്തരം നടത്തുന്നുണ്ടെന്നും റൗഫ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: