തിരുവനന്തപുരം : ദേശീയ അന്വേഷണ ഏജന്‍സി കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ തെരച്ചില്‍ നടത്തി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ട് നല്‍കിയില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ചുള്ള എന്‍ഐഎയുടെ രാജ്യവ്യാപക തെരച്ചില്‍ ആര്‍എസ്എസ് അജണ്ടയാണ്. അറസ്റ്റിലായ നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തുമെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താര്‍ പ്രതികരിച്ചു.
എന്‍ഐഎ തെരച്ചിലില്‍ 106 പേരാണ് വിവിധ സംസ്ഥാനങ്ങളലായി കസ്റ്റഡിയിലാത്. ഇതില്‍ 22 പേര് കേരളത്തില്‍ നിന്നാണ്. കസ്റ്റഡിയില്‍ ഉള്ളവരില്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം എന്നിവരും ഉള്‍പ്പെടും.
എന്‍ഐഎ തെരച്ചിലിനും പിന്നാലെയുള്ള അറസ്റ്റിനുമെതിരെ ദേശീയ ഏജന്‍സിയുടെ ഓഫീസുകള്‍ക്ക് മുന്നിലും നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തടയാനും ശ്രമമുണ്ടായി. മഞ്ചേരിയില്‍ റോഡ് ഉപരോധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് കേന്ദ്രസേനയുടെ വാഹനങ്ങള്‍ തടഞ്ഞാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് തുടങ്ങിയത്. ഭീകരവാദത്തെ സഹായിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്. ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരെ ഇന്നോളം നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ അന്വേഷണ നടപടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: