ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. സ്മൃതി മന്ഥാന വൈസ് ക്യാപ്റ്റന്‍. പരിക്കില്‍ നിന്ന് മോചിതയായ ജെമീമ റോഡ്രിഗസ് തിരിച്ചെത്തി. ആദ്യ ദിവസം തന്നെ ഇന്ത്യ കളിക്കാനിറങ്ങും. ശ്രീലങ്കയാണ് എതിരാളികള്‍. മലേഷ്യ, യുഎഇ, പാകിസ്ഥാന് ടീമുകളുമായാണ് പിന്നീടുള്ള മത്സരങ്ങള്‍.
സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത്, ജെമീമ, മേഘ്ന, ഡൈലാന്‍ ഹേമലത, കെ.പി. നവ്ഗിരെ തുടങ്ങിയവരടങ്ങിയതാണ് ബാറ്റിങ് നിര. ഓള്‍റൗണ്ടറായി ദീപ്തി ശര്‍മയുടെ സാന്നിധ്യം ടീമിനു കരുത്താവും. രേണുക സിങ്, മേഘ്ന സിങ്, പൂജ വസ്ത്രാകര്‍, രാധാ യാദവ്, സ്നേഹ റാണ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരടങ്ങുന്ന ബൗളിങ് നിരയും ശക്തം. ട്വന്റി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ്.
ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, സബ്ബിനേനി മേഘ്ന, റിച്ച ഘോഷ്, സ്നേഹ റാണ, ഡൈലാന്‍ ഹേമലത, മേഘ്ന സിങ്, രേണുക ഠാക്കൂര്‍, പൂജ വസ്ത്രാകര്‍, രാജേശ്വരി ഗെയ്ക്വാദ്, രാധാ യാദവ്, കെ.പി. നവ്ഗിരെ. റിസര്‍വ് താരങ്ങള്‍: താനിയ സപ്ന ഭാട്ടിയ, സിമ്രാന് ദില്‍ ബഹാദുര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: