Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി കുറ്റകൃത്യങ്ങളുടെ നഗരം; നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ മൂന്നാം സ്ഥാനം കൊച്ചിക്ക്; ദല്‍ഹിയും സൂറത്തും ഒന്നും രണ്ടും സ്ഥാനത്ത്

രാജ്യത്ത് കുറ്റകൃത്യങ്ങളുടെ കണക്കില്‍ ദല്‍ഹിക്കും സൂറത്തിനും പിന്നില്‍ മൂന്നാം സ്ഥാനം അറബിക്കടലിന്റെ റാണിക്കാണെന്ന് എന്‍സിആര്‍ബി ചൂണ്ടിക്കാട്ടുന്നു. വന്‍നഗരങ്ങളായ അഹമ്മദാബാദും ചെന്നൈയും നാലും അഞ്ചും സ്ഥാനങ്ങളിലാണെന്നത് കൊച്ചിയുടെ ക്രമസമാധാനനില എത്ര മാത്രം വഷളാണെന്നു വ്യക്തമാക്കുന്നു.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Sep 21, 2022, 10:40 am IST
in Kerala

കൊച്ചി: കൊച്ചിയിലെ കുടിപ്പകയുടെ കഥ പറയുന്ന, 2007ല്‍  ഇറങ്ങിയ മമ്മൂട്ടി സിനിമ ബിഗ്ബിയിലെ നായക കഥാപാത്രം പറയുന്ന ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗ് ശരിവയ്‌ക്കുന്ന വാര്‍ത്തയാണ് നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് കുറ്റകൃത്യങ്ങളുടെ കണക്കില്‍ ദല്‍ഹിക്കും സൂറത്തിനും പിന്നില്‍ മൂന്നാം സ്ഥാനം അറബിക്കടലിന്റെ റാണിക്കാണെന്ന് എന്‍സിആര്‍ബി ചൂണ്ടിക്കാട്ടുന്നു. വന്‍നഗരങ്ങളായ അഹമ്മദാബാദും ചെന്നൈയും നാലും അഞ്ചും സ്ഥാനങ്ങളിലാണെന്നത് കൊച്ചിയുടെ ക്രമസമാധാനനില എത്ര മാത്രം വഷളാണെന്നു വ്യക്തമാക്കുന്നു.

സമീപകാലത്ത് കൊച്ചിയില്‍നിന്നു പുറത്തു വരുന്ന കുറ്റകൃത്യ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് നഗരം പഴയതല്ലെന്നുതന്നെയാണ്. നഗരത്തില്‍ ജീവിക്കുന്നതുതന്നെ പേടി സ്വപ്‌നമാകുന്ന കാലമാണ്. ഒരു മാസത്തിനിടെ ആറു കൊലപാതകങ്ങളാണ് നഗരത്തിലുണ്ടായത്. പിടിച്ചെടുത്ത ലഹരി മരുന്നുകള്‍ കോടികളുടേതാണ്. ടെക്കികളും യുവതികളും കോളജ് വിദ്യാര്‍ഥികളുമെല്ലാം ലഹരി വ്യാപാരത്തിന്റെ കണ്ണികളാകുന്നുവെന്നത് നടുക്കത്തോടെ തിരിച്ചറിയുകയാണു നഗരം ഓരോ ദിനവും. കഞ്ചാവു വില്പനയെ സംബന്ധിച്ചു പരാതിപ്പെട്ട ഭരണകക്ഷി യുവജന സംഘടനാ നേതാവിനെ കൊലപ്പെടുത്തിയ സംഭവവുമുണ്ടായിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും നല്ല ക്രമസമാധാനപാലനമുള്ള സംസ്ഥാനമാണ് കേരളമെന്നായിരുന്നു ഇടതുമുന്നണി ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. ഇതിന് അടിവരയിടാന്‍ അവര്‍ എടുത്തുകാട്ടിയത് തുടര്‍ച്ചയായി മൂന്നു തവണ മികച്ച ക്രമസമാധാനപാലനത്തിനുള്ള അവാര്‍ഡ് കേരളത്തിനു കിട്ടിയതാണ്. എന്നാല്‍ ഇതെല്ലാം പൊളിച്ചെഴുതുന്നതാണ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിദേശത്തുനിന്നുവരെ കൊച്ചിയിലേക്കു വ്യവസായം ആകര്‍ഷിക്കാനുള്ള സംസ്ഥാന നീക്കത്തിനും ഈ റിപ്പോര്‍ട്ട് വന്‍ തിരിച്ചടിയാകും.

ഐപിസിക്കു പുറമേ പ്രത്യേക, പ്രാദേശിക നിയമങ്ങളനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആകെ കുറ്റകൃത്യങ്ങള്‍ കണക്കാക്കിയത്. കൊച്ചിയില്‍ മാത്രമല്ല, സംസ്ഥാനത്താകെ കുറ്റകൃത്യനിരക്കു കൂടുതലാണ്. കേരളത്തിലെ കുറ്റകൃത്യ നിരക്ക് 10 ലക്ഷത്തില്‍ 424.1 ആണ്. ഇതു ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  കൊച്ചിയിലാകട്ടെ കുറ്റകൃത്യനിരക്ക് 1879.8 ആണ്. അതായത് സംസ്ഥാന ശരാശരിയുടെ നാലിരട്ടിയിലധികം! 2021ല്‍ കൊച്ചിയില്‍ 33,967 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

കൊച്ചിയില്‍ ഓരോ വര്‍ഷവും കുറ്റകൃത്യങ്ങളില്‍പ്പെടുന്നവര്‍ വര്‍ധിക്കുന്നതായും കുറ്റകൃത്യങ്ങള്‍ കൂടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലഹരി വില്പന, സ്ത്രീപീഡനം, ബലാത്സംഗം, കൊലപാതകം, മോഷണം, പിടിച്ചുപറിക്കല്‍, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കൂടിയത്. മിക്ക മഹാനഗരങ്ങളിലെയും കുറ്റകൃത്യനിരക്കു കുറഞ്ഞപ്പോഴാണ് കൊച്ചിയില്‍ നിരക്കു കുത്തനെ കൂടിയതെന്ന പ്രത്യേകതയുണ്ട്. രാജ്യത്തെ മുന്‍നിര നഗരങ്ങളില്‍ ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരം കൊല്‍ക്കത്തയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: റിപ്പോര്‍ട്ട്kochiനാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.