കാലടി: രാജ്യത്ത് ഒരു സര്വകലാശാലയിലുമില്ലാത്ത വിചിത്രമായ വിദ്യാര്‍ഥി-ജീവനക്കാര്‍ അനുപാതത്തില്‍ കാലടിസര്‍വകലാശാല. വിദ്യാര്‍ഥികള്‍ ആയിരത്തില്‍ താഴെയും ജീവനക്കാര്‍ ആയിരത്തില്‍ ഏറെയും!
ഒരുകാലത്ത് 5000 വരെ വിദ്യാര്‍ഥികളുണ്ടായിരുന്ന സര്‍വകലാശാലയില്‍ ഇപ്പോള്‍ പല കോഴ്സുകള്‍ക്കും ആളില്ല.എന്നാല്‍ ഇഷ്ടക്കാരെ നിര്‍ബാധം തിരുകിക്കയറ്റിയ ഇടതുസര്‍ക്കാരും യൂണിയനുകളും ജീവനക്കാരുടെ എണ്ണം ആയിരത്തിലേറെയാക്കി. ഇപ്പോഴും നിയമനം തുടരുകയാണ്. ഇതില്‍ 30 ശതമാന ത്തിലേറെ പേര്‍ക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളിലാണു ശമ്പളം.
വിദ്യാര്‍ഥികള്‍ നാമമാത്രമാണെങ്കിലുംകോടികള് മുടക്കി വീണ്ടും നാലുനിലയിലായി കെട്ടിടം പണിയാനുള്ള നീക്കത്തിലാണ് അധികൃതര്‍.പല കെട്ടിടങ്ങളും ഉപയോഗിക്കാന്‍ ആളില്ലാതെ കാടുകയറി നശിക്കുമ്പാഴാണിത്.സര്‍വകലാശാലയുടെ തുടക്ക ത്തിലുണ്ടായ 11 പ്രാദേശിക കേന്ദ്രങ്ങളില്‍ പാലക്കാട്, തിരുവല്ല സെന്ററുകള്‍ മൂന്നു വര്‍ഷം മുമ്പു പൂട്ടി, കഴിഞ്ഞവര്‍ഷം തൃശ്ശൂര്‍ സെന്ററും. ശേഷിക്കുന്ന സെന്ററുകളില്‍ പലതിലും വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ അട ച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നവോത്ഥാന നായകരുടെ പേരില്‍ ആരംഭിച്ച ഒന്‍പതു ചെയറുകളും ജ്യോതിഷം കോഴ്സുകളും നിര്‍ത്തലാക്കി.
സര്‍വകലാശാലയുടെ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഈ വര്‍ഷം ബിരുദ കോഴ്സിനു പ്രവേശനം നേടിയത് വെറും രണ്ടു പേര് മാത്രമാണ്.
ശ്രീശങ്കരന്റെ പേരിലുള്ള സര്‍വകലാശാലയെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായും ആരോപണമുണ്ട്. ഇതിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് ബാലമോഹന് തമ്പി കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മിഷന്റെയും ചില ഇടതു സഹയാത്രികരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സര്‍വകലാശാലയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍
ടി എസ് രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: