ന്യൂദല്‍ഹി: സാങ്കേതികവിദ്യാഭ്യാസ പഠനത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ എട്ട് ഐഐടികള്‍ക്കും(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
പാലക്കാട്, തിരുപ്പതി, ധാര്‍വാഡ്, ഭിലായി, ഗാന്ധിനഗര്‍, ഭുവനേശ്വര്‍, ഗോവ, ജമ്മു എന്നീ ഐഐടികളുടെ ഡയറക്ടര്‍മാരെയാണ് നിയമിച്ചത്. ഐഐടി (ബിഎച്ച്യു) പ്രൊഫസറായ രാജീവ് പ്രകാശാണ് ഭിലായ് ഐഐടിയുടെ ഡയറക്ടര്‍. ഐഐടി ഗാന്ധിനഗറിന്റെ ഡയറക്ടര്‍ രജത് മൂണയാണ്. ഐഐടി തിരുപ്പതിയുടെ ഡയറക്ടറായി തെരഞ്ഞെടുത്തിരിക്കുന്നത് ഐഐടി മദ്രാസിലെ പ്രൊഫസര്‍ കെ.എന്‍.ശങ്കരനാരായണനാണ്. ഐഐടി മദ്രാസിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പിലെ എ.ശേഷാദ്രി ശേഖറാണ് ഐഐടി പാലക്കാടിന്റെ ഡയറക്ടര്‍.
പ്രൊഫസര്‍ പശുമര്ത്ഥി ശേഷു (ഐഐടി ഗോവ) പ്രൊഫസര്‍ വെങ്കയ്യ്പ ആര് ദേശായി (ഐഐടി ധാര്‍വാഡ്), പ്രൊഫസര്‍ ശ്രീപദ് കര്മല്കര് (ഐഐടി ഭുവനേശ്വര്‍) പ്രൊഫസര്‍ മനോജ് സിങ്ങ് ഗോര്‍ (ഐഐടി ജമ്മു) എന്നിവരാണ് മറ്റ് ഡയറക്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: