അങ്കാര: സാത്താനിക് വേഴ്സസ് എഴുതിയ സല്മാന് റുഷ്ദിയുടെ അതേ ദുര്‍വിധി ഭയന്ന്, ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണം ഭയന്ന് കഴിയുകയാണ് തുര്‍ക്കിയില്‍ നിന്നുള്ള നൊബേല്‍ സമ്മാനജേതാവ് ഓര്‍ഹന്‍ പാമുഖ്. കുര്‍ദ്ദുകള്‍ക്കെതിരെയുള്ള തുര്‍ക്കി സര്‍ക്കാരിന്റെ വംശഹത്യകളെചോദ്യം ചെയ്യുന്ന നോവല്‍ എഴുതിയതിനാല്‍ വധഭീഷണിയുടെ കരിനിഴലിലാണ് ഓര്‍ഹന്‍ പാമുഖ് എന്ന എഴുത്തുകാരന് ജീവിക്കുന്നത്.
ഭാരതത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുമ്പോള്‍ പുറം രാജ്യങ്ങളില്‍ എഴുത്തുകാര്‍ എങ്ങിനെയാണ് ജീവിക്കുന്നതെന്ന് നമ്മള് പലപ്പോഴും വ്യാകുലരല്ല. ഏറ്റവുമൊടുവിലത്തെ നോവലായ നൈറ്റ് ഓഫ് പ്ലേഗ് എന്ന ഓര്‍ഹന്‍ പാമുകിന്റെ നോവലില്‍ മുസ്തഫ കെമാല്‍ അത്താതുര്‍ക്കിനെ അധിപക്ഷേപിച്ചു എന്നതിന്റെ പേരില്‍ തുര്‍ക്കി സര്‍ക്കാര്‍ തുടര്‍ച്ചയായി ഓര്‍ഹന്‍ പാമുഖിനെ ചോദ്യം ചെയ്യുകയാണ്. മുന്‍ തുര്‍ക്കി പ്രസിഡന്റാണ് അത്താതുര്‍ക്ക്.ആധുനിക തുര്‍ക്കിയുടെ സ്ഥാപകനാണ് തുര്‍ക്കി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മുസ്തഫ കെമാല്‍ അത്താതുര്‍ക്ക്.
ജീവന് രക്ഷിക്കാന്‍ മൂന്ന് അംഗരക്ഷകരുടെ ബലത്തിലാണ് ഓര്ഹാന് പാമുഖ് യാത്ര ചെയ്തിരുന്നത്. ഇപ്പോള്‍ ഒരാളെ മാത്രമാണ് തുര്‍ക്കി സര്‍ക്കാര്‍ ഓര്ഹാന് പാമുഖിന്റെ രക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നൈറ്റ് ഓഫ് പ്ലേഗില്‍ ഏത് പേജില്‍ ഏത് വരിയിലാണ് താന്‍ തുര്‍ക്കിയെ അധിക്ഷേപിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാന്‍ ഓര്ഹാന് പാമുഖ് വെല്ലുവിളിച്ചപ്പോള്‍ അതിന് തുര്‍ക്കി സര്‍ക്കാരിന് മറുപടിയില്ല. എങ്കിലും തുര്‍ക്കിയിലെയും പുറത്തേയും മതമൗലികവാദ സംഘടനകളും മറ്റും ഓര്ഹാന് പാമുഖിനെ കുറ്റവിമുക്തനാക്കിയിട്ടില്ല. ഏത് നിമിഷയവും സല്മാന് റുഷ്ദിക്ക് സംഭവിച്ചതുപോലെ തന്റെ കഴുത്തിലും ഒരു കത്തി കയറുമെന്ന് തന്നെ ഓര്ഹാന് പാമുഖ് ഭയപ്പെടുന്നു. നേരത്തെ മതമൗലികവാദികളുടെ ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സ്നോ എന്ന നോവലും ഓര്ഹാന് പാമുഖ് എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: