കൊല്ലം: സനാതന ധര്‍മ സംരക്ഷണത്തിന് ബ്രാഹ്മണസമൂഹം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നിസ്തുലവും ശ്ലാഘനീയവുമെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി. ബ്രാഹ്മണ സമാജം വനിത വിഭാഗം രജത ജൂബിലി ആഘോഷം ആനന്ദവല്ലീശ്വരം ശ്രീവിനായക കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സമുദായത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതാണ്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ ലോകക്ഷേമത്തിനായി തുടരണമെന്നും ഗൗരി ലക്ഷ്മി ഭായി പറഞ്ഞു. വനിത വിഭാഗം പ്രസിഡന്റ് മീന രാമകൃഷ്ണന് അധ്യക്ഷയായി.
സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തിയെ ആദരിച്ചു. കൊല്ലം ബ്രാഹ്മണ സമാജം പ്രസിഡന്റ് എന്‍. രാമകൃഷ്ണന്, ജനറല്‍ സെക്രട്ടറി അഡ്വ. ആര്. വിഷ്ണു, വനിതാവിഭാഗം സെക്രട്ടറി ലത നരസിംഹന്, രാജലക്ഷ്മി സുന്ദരം, ജയശ്രീ അയ്യര്‍, രാജലക്ഷ്മി ശങ്കര്‍, രാധ രംഗന്, അഞ്ജന ശങ്കര്‍, ശങ്കര സുബ്രഹ്മണ്യം, പത്മിനി രവിചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളും വനിതകളും അവതരിപ്പിച്ച കോലാട്ടം, കുമ്മി, തിരുവാതിരകളി, നാടോടി നൃത്തം തുടങ്ങിയ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: