കൊച്ചി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശശി തരൂര്‍ മത്സരിക്കുന്നതിന് എതിര്‍പ്പുമായി കേരളത്തിലെ നേതാക്കള്‍. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ശശി തരൂരിനും മത്സരിക്കാമെന്ന് സോണിയ ഗാന്ധി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ശശി- തരൂര്‍ അശോക് ഗേഹ്ലോട്ട് മത്സരത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പിന്നാലെയാണ് കേരളത്തിലെ നേതാക്കള്‍ രംഗത്തു വന്നത്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഇപ്പോള്‍ കേരളത്തിലാണ്. ശശി തരൂരിനെ കെപിസിസി പിന്തുണക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരന് പറഞ്ഞു. നെഹ്റു കുടുംബം അംഗീകരിക്കുന്നവരെ മാത്രമേ കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണയ്ക്കൂ. പത്രിക നല്കുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ. മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തെ ഗൗരവത്തോടെ കാണുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷും പ്രതികരിച്ചു. മത്സരിക്കാനുള്ള തരൂരിന്റെ തീരുമാനം ഒറ്റയ്ക്കെടുത്തതാണ് പാര്‍ട്ടിയുമായി ആലോചിച്ചിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നെഹ്റു കുടംബം അംഗീകരിക്കുന്ന ഒരാള്‍ പ്രസിഡന്റാകണമെന്നാണ് കേരളഘടത്തില് നിന്നുള്ള അഭിപ്രായം.
അതിനിടെ തരൂരിനെ പിന്തുണക്കുന്നതില് ജി 23 നേതാക്കള്‍ക്കും ആശയക്കുഴപ്പമുണ്ടെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട് ഈ മാസം 26ന് നാമ നിര്‍ദ്ദേശ പത്രിക നല്‍കിയേക്കും. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മത്സരം ഗേഹ്ലോട്ടും ശശി തരൂരും തമ്മിലാണ്. കോണ്‍ഗ്രസ് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: