ന്യൂദല്‍ഹി: ബിജെപി വിരുദ്ധ മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍. ബിജെപി വിരുദ്ധ മുന്നണിയെക്കുറിച്ച് ആലോചിക്കുന്നതിനു പകരം 130 കോടി ഇന്ത്യക്കാരുടെ മുന്നണിയെക്കുറിച്ച് ചിന്തിക്കാന്‍ പാര്‍ട്ടി അണികളോടെ കേജ്‌രിവാള്‍ ആഹ്വാനം ചെയ്തു.
ഈ മുന്നണിയിലൂടെ ഇന്ത്യയെ ഒന്നാം നമ്പരാക്കാം എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കാം, ആം ആദ്മി പാര്‍ട്ടി ജനപ്രതിനിധികളുടെ ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഏതു മുന്നണിക്കൊപ്പമാണെന്ന് ജനങ്ങള്‍ എന്നോടു ചോദിക്കുന്നു. 130 കോടി ജനങ്ങളുടെ മൂന്നണിയില്‍ എന്നു മാത്രമേ ഇപ്പോള്‍ പറയാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: