ന്യൂദല്‍ഹി: ബെല്‍ഗ്രേഡില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ വിനേഷ് ഫോഗട്ടിനെയും ബജ്റംഗ് പുനിയയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഗുസ്തി താരങ്ങളുടെ നേട്ടത്തില്‍ നമ്മള് അഭിമാനിക്കുന്നു. ബെല്‍ഗ്രേഡിലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ വിനേഷ് ഫോഗട്ടിനും ബജ്റംഗ് പുനിയയ്ക്കും അഭിനന്ദനങ്ങള്‍. ഗോദയില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി വിനേഷും നാലാമത്തെ മെഡല്‍ നേടിയ ബജ്റംഗിന്റെയും വിജയം സവിശേഷമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: