കൊല്ലം: ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കാനുള്ള നിര്‍മ്മാണപ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ആകെ ഏറ്റെടുക്കേണ്ട 57.3 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു.
പാലങ്ങളുടെയും കലുങ്കുകളുടെയും നിര്‍മ്മാണം ആരംഭിച്ചു. കെഎസ്ഇബി പുതിയ പോസ്റ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടത്തിവരുന്നു. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പുകള്‍ സ്ഥാപിച്ചു കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
ഭൂമി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ ഏതാണ്ട് 80 ശതമാനം പൊളിച്ചു നീക്കിയതായി ദേശീയപാത ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലുമായി നിന്ന വൃക്ഷങ്ങള്‍ 90 ശതമാനം മുറിച്ചു നീക്കി. സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായങ്കിലും ഇനിയും പൊളിച്ചു മാറ്റാന്‍ കെട്ടിടങ്ങളുണ്ടെന്നും വരും ദിവസങ്ങളില്‍ അതും പൊളിച്ചു മാറ്റി തുടങ്ങുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജില്ലയില്‍ ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ 55 കിലോമീറ്റര്‍ ദേശീയപാത 45 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. ജില്ലയില്‍ ചെറുതും വലുതുമായ 13 പുതിയ പാലങ്ങളാണ് നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണത്തിനായി മണ്ണ് പരിശോധന നേരത്തെ പൂര്‍ത്തിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: