ശ്രീനഗര്‍: മുപ്പത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജമ്മു കാശ്മീരില്‍ ജനങ്ങള്‍ക്ക് വിനോദത്തിനായി സിനിമ തിയെറ്ററുകള്‍ തുറന്നു. ഇന്നലെ ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് രണ്ട് സിനിമ ഹാളുകള്‍ ഉദ്ഘാടനം ചെയ്തത്. പുല്‍വാമയിലും ഷോപ്പിയാനിലുമാണ് തിയേറ്ററുകള്‍ തുറന്നത്. ജമ്മു കാശ്മീരിലെ എല്ലാ ജില്ലകളിലും ഭരണകൂടം കൂടുതല്‍ തിയെറ്ററുകള്‍ നിര്‍മ്മിക്കുമെന്നും, സിനിമ പ്രദര്‍ശനത്തിന് പുറമെ നൈപുണ്യ വികസന പരിപാടികളും, വിനോദവിജ്ഞാന പരിപാടികളും സംഘടിപ്പിക്കുന്നതിനായി അവ ഉപയോഗിക്കുമെന്നും ഉദ്ഘാടന വേളയില്‍ മനോജ് സിന്‍ഹ പറഞ്ഞു. ‘ജമ്മു കാശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസം. പുല്‍വാമയിലും ഷോപ്പിയാനിലും മള്‍ട്ടി പര്‍പ്പസ് സിനിമ ഹാളുകള്‍ തുറന്നു. സിനിമ പ്രദര്‍ശനം, നൈപുണ്യ വികസന പരിപാടികള്‍, യുവജനങ്ങളുടെ വിനോദവിജ്ഞാന പരിപാടികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു,’ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ വഴിയുള്ള വിനോദം ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച്, ഇസ്ലാമിസ്റ്റുകള്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടുന്നത് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 1990 കള്‍ക്ക് മുന്‍പ് ജമ്മു കാശ്മീരില്‍ ശ്രീനഗര്‍, അനന്ത്നാഗ്, ബാരാമുള്ള, സോപോര്‍, ഹന്ദ്വാര, കുപ്വാര തുടങ്ങിയ ഇടങ്ങളില്‍ ആയി 19 സിനിമ തിയേറ്ററുകള്‍ ഉണ്ടായിരുന്നു. അടച്ച് പൂട്ടിയ ശേഷം പലതും വെറുതെ കിടന്ന് നശിക്കുകയും ചിലത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: