കണ്ണൂര്‍: കണ്ണൂരില്‍ ഒരു പശുവിന് കൂടി വീണ്ടും പേയിളകി. അഴീക്കല്‍ ഭാഗത്ത് അഴിച്ചുവിട്ട് വളര്‍ത്തുന്ന പശുവിനാണ് പേയിളകിയത്. ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്. ഇത് പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍ അറിയിച്ചു.പിന്നാലെ അക്രമശക്തമായ പശുവിനെ ദയാവധം നടത്തി.
പശുവിന്റെ ആക്രമണത്തില്‍ നാല് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു. കൂടുതല്‍ പേര്‍ക്ക് പരുക്ക് ഏല്‍ക്കാതിരാക്കാനാണ് ദയാവധം നടത്തിയത്. എച്ചിപ്പാറയില്‍ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ കഴിഞ്ഞ ദിവസം വെടിവച്ച് കൊന്നിരുന്നു. പശു പ്രദേശത്ത് അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടര്‍ച്ചയായി പട്ടികള്‍ക്കും പശുക്കള്‍ക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക