Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മന്ത്രിമാരുടെ വിദേശയാത്രകൊണ്ട് എന്തു പ്രയോജനം?

വിദേശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നതുകൊണ്ട് ഫലമൊന്നുമില്ല. ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ആരും ശ്രദ്ധിക്കാറില്ല. അവിടത്തെ പണക്കാരും ഇവരുടെ ഇടനിലക്കാരും മാത്രമാണുള്ളത്. അവര്‍ ചിലപ്പോള്‍ എന്തെങ്കിലും പൊതു പരിപാടിയോ ഉപഹാരമോ ഒപ്പിച്ചു കൊടുക്കും. നിപ്പ കാലത്ത് മുഖ്യമന്ത്രിക്ക് ഒരു അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സമ്മാനം നല്‍കിയ പോലെ എന്തെങ്കിലും. ഒരു സാധാരണ സഞ്ചാരിയെ പോലെ കറങ്ങി വരും. ആസ്വദിച്ച് വരും. അത്ര തന്നെ.

എം. പി. ബിപിന്‍ by എം. പി. ബിപിന്‍
Sep 19, 2022, 05:38 am IST
in Article

ജനങ്ങളെ ഇത്ര അവജ്ഞയോടും പുശ്ചത്തോടും കാണുന്ന ഒരു സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന വസ്തുത മലയാളിക്ക് ലജ്ജയും വേദനയും ഉണ്ടാക്കുന്നു. ഭരണാധികാരികളുടെ കോമാളിത്തരങ്ങളും അഴിമതിയും ജനം സഹിക്കണം എന്ന ധാര്‍ഷ്ട്യമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. കടം കേറി മുടിഞ്ഞ് ദൈനംദിന ചെലവുകള്‍ക്കുപോലും കാശില്ലാതെ ട്രഷറി പൂട്ടുന്ന സ്ഥിതിയിലെത്തിയെങ്കിലും ലക്ഷങ്ങള്‍ ചെലവാക്കി വിദേശ രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനുപോകുകയാണ്  കുടുംബ സമേതം മന്ത്രിമാര്‍. സഹായത്തിന് ആജ്ഞാനുവര്‍ത്തികളായ കുറെ ഉദ്യോഗസ്ഥന്മാരെയും കൂട്ടുന്നുണ്ട്.

നാടുനീളെ തെരുവുനായ്‌ക്കള്‍ പേ ഇളകി നടക്കുന്നു. ജനങ്ങള്‍ക്ക് റോഡിലിറങ്ങാന്‍ കഴിയാത്ത സ്ഥിതി. നൂറ് കണക്കിനാളുകളാണ് പട്ടി കടിയേറ്റ് വിഷബാധയില്‍ ചികിത്സയില്‍ കഴിയുന്നത്. വാക്‌സിന്‍ കുത്തി വച്ചിട്ടും ആളുകള്‍ മരണപ്പെടുന്നു. ജനങ്ങള്‍ റോഡിലിറങ്ങാന്‍ ഭയപ്പെടുന്നത്ര ഗുരുതരസ്ഥിതി. ആരോഗ്യമേഖല വന്‍ പരാജയം. മരുന്നില്ല, ചികിത്സയില്ല. നേതാക്കളെല്ലാം ചികിത്സക്ക് അന്യ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും പോകുന്നു. സാധാരണക്കാരന്‍ ഇവിടെ മണ്ണടിയുന്നു.

കേരളത്തിലെ റോഡുകള്‍ ആകെ തകര്‍ന്നു. മഴ പെയ്തതോടെ റോഡു നിറയെ കുഴികള്‍. കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച റോഡുകളാണ് പൊട്ടിപ്പൊളിഞ്ഞത്. അഴിമതിയുടെ കുഴികള്‍. അതൊന്നും കാണാന്‍, റോഡുകള്‍ ശരിയാക്കാന്‍ മന്ത്രിമാര്‍ക്ക് സമയമില്ല. മരാമത്ത് മന്ത്രി പാരീസില്‍ പോകുന്നു. മൂന്നാം ക്ലാസ് വരെയുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും മാതൃഭാഷ മലയാളം ശരിയായി അറിയില്ല എന്ന് എന്‍സിആര്‍റ്റിസി സര്‍വേ ഫലം പറയുന്നു. പഠിക്കാന്‍ പള്ളിക്കൂടങ്ങളില്ലാതെ കുട്ടികള്‍ വലയുന്നു. കട്ടപ്പുറത്തായ ബസുകളില്‍ ക്ലാസ് മുറികളാക്കുന്ന ഗതികേടിലായ കേരളം. അതൊന്നും ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമില്ല. വിദ്യാഭ്യാസ മന്ത്രി വിദേശത്ത് പോകുന്നു.

സഹകരണ ബാങ്കുകളില്‍ കോടികളുടെ തട്ടിപ്പ് തുടരുന്നു. സാധാരണ ജനങ്ങള്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണമാണ് രാഷ്‌ട്രീയ നേതാക്കള്‍ തട്ടിയെടുക്കുന്നത്. ഇപ്പോഴും സഹകരണ മേഖലയിലെ തട്ടിപ്പ് ഓരോന്നായി പുറത്തു വരുന്നു. മന്ത്രി വിദേശത്ത് പോകുന്നു. ഭരണ പാര്‍ട്ടിയുടെ ട്രെയിഡ് യൂണിയനുകള്‍ കൊടി കുത്തി പൂട്ടിക്കുന്ന വ്യവസായ മേഖല. ആത്മഹത്യ ചെയ്യുന്ന വ്യവസായികള്‍. ജീവനും കൊണ്ട് അന്യ സംസ്ഥാനങ്ങളിലേക്ക് ഓടുന്ന വ്യവസായികള്‍.

ലഹരിയുടെ പറുദീസയായി മാറിയിരിക്കുന്നു കേരളം. എംഡിഎംഎ, ഹാഷിഷ് തുടങ്ങിയ മാരക ലഹരി മരുന്നുകള്‍ വന്‍ തോതില്‍ കേരളത്തില്‍ വരുന്നു. സപ്തംബര്‍ 8 മുതല്‍ 12 വരെ 4 ദിവസം ഒന്നര കിലോ എംഡിഎംഎ ആണ് പിടിച്ചത്. അത് മഞ്ഞുമലയുടെ അറ്റം. നൂറു കണക്കിന് കിലോയാണ് വന്നു ചേരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ തുടങ്ങുന്നു ഇതിന്റെ ഉപയോഗം. അങ്ങിനെ ബോധം നശിച്ച് ലഹരിയില്‍ മുഴുകി നടക്കുന്ന ഒരു ഭാവി തലമുറയായിരിക്കും കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. മുഖ്യമന്ത്രിക്ക് ഇതിലൊന്നും ശ്രദ്ധയില്ല. വിദേശത്ത് കറങ്ങുക. അത്രമാത്രം.

വിദേശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നതുകൊണ്ട് ഫലമൊന്നുമില്ല. ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ആരും ശ്രദ്ധിക്കാറില്ല. അവിടത്തെ പണക്കാരും ഇവരുടെ ഇടനിലക്കാരും മാത്രമാണുള്ളത്. അവര്‍ ചിലപ്പോള്‍ എന്തെങ്കിലും പൊതു പരിപാടിയോ ഉപഹാരമോ ഒപ്പിച്ചു കൊടുക്കും. നിപ്പ കാലത്ത് മുഖ്യമന്ത്രിക്ക് ഒരു അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സമ്മാനം നല്‍കിയ പോലെ എന്തെങ്കിലും. ഒരു സാധാരണ സഞ്ചാരിയെ പോലെ കറങ്ങി വരും. ആസ്വദിച്ച് വരും. അത്ര തന്നെ.

രാജ്യത്ത് നേരിട്ടുള്ള വാര്‍ഷിക വിദേശ നിക്ഷേപം 2021-22 സാമ്പത്തിക വര്‍ഷം സര്‍വകാല ഉയരത്തിലെത്തി. അതില്‍ എത്ര കേരളത്തില്‍ വന്നു? ഒരു രൂപയെങ്കിലും കേരളത്തില്‍ നിക്ഷേപം ഉണ്ടായോ? ഇല്ല. നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതില്‍ കേരളം വളരെ പിന്നിലാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കുകളില്‍ ഇന്ത്യയില്‍ ആകെ വന്ന വിദേശനിക്ഷേപത്തിന്റെ അര ശതമാനം പോലും കേരളത്തില്‍ എത്തിയില്ലെന്നതാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. 2021-22 ആദ്യ പകുതിയില്‍  2.29 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപം ഭാരതത്തില്‍ വന്നത്. അതില്‍ ഓരോ സംസ്ഥാനങ്ങളിലും എത്ര വന്നു എന്ന് നോക്കാം.  കര്‍ണാടക  1.02 ലക്ഷം കോടി, മഹാരാഷ്‌ട്ര  50767 കോടി, ദല്‍ഹി 37856കോടി, ഗുജറാത്ത് 11148 കോടി, തമിഴ് നാട്  8368 കോടി, തെലങ്കാന  7506 കോടി, ഹര്യാന  5261 കോടി. കേരളമോ? പൂജ്യം ആയിരിക്കും.

ആരെങ്കിലും അറിഞ്ഞു കൊണ്ട് കേരളത്തില്‍ നിക്ഷേപം നടത്തുമോ? വികസനത്തെ അപ്പാടും നശിപ്പിക്കുന്ന, വികസന വിരോധിയായ ഭരണകൂടമുള്ള ഒരു സംസ്ഥാനമാണ് കേരളം എന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് വിദേശത്ത് പോകുന്നത് എന്ന വാദം തെറ്റാണ്.  കാശ് മുടക്കുന്നവര്‍ക്ക് അറിയാം കേരളത്തില്‍ വ്യവസായം നടക്കില്ല എന്ന്. മന്ത്രിമാരെല്ലാം കൂടി ചെന്നാലും ഒരു പ്രയോജനവുമില്ല. ആരും വരാന്‍ പോകുന്നില്ല.  

വിദേശ രാജ്യങ്ങളിലെ വികസനം കണ്ടു പഠിക്കാന്‍ പോകുന്നു എന്ന വാദം അതിലും പരിഹാസ്യമാണ്. സാങ്കേതിക വിദ്യ അത്ര കണ്ട് പുരോഗമിച്ച ഇക്കാലത്ത് ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സ്വന്തം ഓഫീസിലിരുന്ന് കാണാനും കേള്‍ക്കാനും അറിയാനും കഴിയുന്നു. പണ്ട് ‘റൂം ഫോര്‍ റിവര്‍’ പദ്ധതി കാണാന്‍ നമ്മുടെ നികുതി പണം മുടക്കി മുഖ്യമന്ത്രിയും കുടുംബവും പോയ കഥ ജനത്തിന് ഓര്‍മയുണ്ട്. കഴിഞ്ഞ മഴയത്തും കേരളത്തില്‍ ‘റിവര്‍’ നമ്മുടെ വീടുകളുടെ ‘റൂമുകളില്‍’ കയറിയതും നമ്മള്‍ അനുഭവിച്ചു.

Tags: കേരള സര്‍ക്കാര്‍വിദേശംkerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.