ലണ്ടന്‍: ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ ദര്‍ശനത്തിന് വെച്ച എലിസബത്ത് രാഞ്ജിയുടെ മൃതദേഹത്തിന് ഇന്ത്യന്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അന്ത്യാഞ്ജലി അര്‍പ്പിച്ചപ്പോള്‍ അതൊരു വലിയ ചരിത്രമായി.
ഞായറാഴ്ച ലണ്ടനിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ പൊതുദര്‍ശനത്തിന് വെച്ച എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ദര്‍ശിച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം ച്ച ശേഷം അവര്‍ ലങ്കാസ്റ്റര്‍ ഹൗസിലെ അനുശോചന പുസ്തകത്തില്‍ കയ്യൊപ്പ് പതിപ്പിച്ചു. എലിസബത്ത് രാജ്ഞിയുടെ സ്മരണയ്‌ക്കാണ് ഈ അനുശോചന പുസ്തകം(കണ്ടോളന്‍സ് ബുക്ക്) ഒരുക്കിയിരിക്കുന്നത്.
.
ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അവര്‍ തിങ്കളാഴ്ച നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിലും സംബന്ധിക്കും. മൂന്ന് ദിവസം രാഷ്‌ട്രപതി ലണ്ടനിലുണ്ടാവും. സംസ്കാരചടങ്ങുകളിലും ചാള്‍സ് മൂന്നാമന്റെ ക്ഷണപ്രകാരമുള്ള വിരുന്നിലും പങ്കെടുക്കും. ലോകനേതാക്കള്‍ക്കായി ബക്കിങ്ഹാം കൊട്ടാരത്തില്‍ നടക്കുന്ന വിരുന്നിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: