Categories: Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇ-ഭണ്ഡാരവും; ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭക്തര്‍ക്ക് കാണിക്ക നല്‍കാം

ഓണ്‍ലൈന്‍ വഴിപാടുകള്‍ സൗകര്യം ക്ഷേത്രത്തില്‍ ഉണ്ടെങ്കിലും ഇത് ആദ്യമായാണ് ഡിജിറ്റല്‍ ഭണ്ഡാരം സ്ഥാപിക്കുന്നത്.

Published by

ഗുരുവായൂര്‍: iുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടിന് ഇനി ഇ ഭണ്ഡാരവും. എസ്.ബി.ഐയുടെ ഡിജിറ്റല്‍ ഭണ്ഡാരം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഭണ്ഡാരത്തിന് സമീപമായി തന്നെയാണ് ഡിജിറ്റല്‍ ഭണ്ഡാരവും സ്ഥാപിച്ചിരിക്കുന്നത്.

 ഭണ്ഡാരത്തിന് മുകളില്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ് ഇ-ഭണ്ഡാര സംവിധാനം. ഓണ്‍ലൈന്‍ വഴിപാടുകള്‍ സൗകര്യം ക്ഷേത്രത്തില്‍ ഉണ്ടെങ്കിലും ഇത് ആദ്യമായാണ് ഡിജിറ്റല്‍ ഭണ്ഡാരം സ്ഥാപിക്കുന്നത്. നോട്ട് നിരോധിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ക്ഷേത്രത്തില്‍ ഭണ്ഡാരം തുറന്ന് എണ്ണുമ്പോള്‍ ഇപ്പോഴും ലഭിക്കുന്നത് ലക്ഷങ്ങളുടെ നിരോധിത നോട്ടുകളാണെന്ന വാദത്തിന്റെ പുറത്തകാണ് പുതിയ ഡിജിറ്റല്‍ ഭണ്ഡാരം സ്ഥാപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക