ജെ.പി.നദ്ദ
ബിജെപി ദേശീയാധ്യക്ഷന്‍
‘ജനങ്ങളുടെ ശക്തിയിലാണ് നമ്മുടെ കരുത്ത് അടിയുറച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്‍മാരിലുമാണ് നമ്മുടെ കരുത്ത്’ -പ്രധാനമന്ത്രി നരേന്ദ്ര മോദി
നയങ്ങള്‍ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നതിലുള്ള ജനങ്ങളുടെ കൂട്ടുത്തരവാദിത്വം എന്നതാണു ജനപങ്കാളിത്തം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയെപ്പോലെ ജനസംഖ്യയുള്ള രാജ്യത്തു പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുന്നതില്‍ ജനങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തുക എന്നതു പ്രധാനമാണ്. ജനങ്ങളെ അവരുടെ കടമ നിര്‍വഹിക്കാന്‍ പരമാവധി പ്രചോദിപ്പിക്കുക, എന്തെങ്കിലും തെറ്റു സംഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കുക, നടപ്പാക്കുന്ന സമയത്തു നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുക, ഭരണത്തെ സഹായിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക എന്നിവയിലൂടെ ഈ അധികാരം ഉപയോഗപ്പെടുത്തുന്നതിന്റെ പ്രയോജനങ്ങള്‍ പ്രധാനമന്ത്രി മോദി പ്രകടമാക്കിക്കഴിഞ്ഞു.
ആശയവിനിമയം: മെച്ചപ്പെട്ട ഭരണത്തിനുള്ള ഉപകരണം
ജനങ്ങളുമായി തുടര്‍ച്ചയായ ആശയവിനിമയം നടത്താതെ ജനപങ്കാളിത്തം അപൂര്‍ണമാണ്. യഥാര്‍ഥ പങ്കാളിത്തഭരണത്തിന്റെ സാരാംശം അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്നതിന് ജനങ്ങളുമായി പതിവായി ആശയവിനിമയം നടത്തുന്ന പ്രക്രിയയെ ആശ്രയിച്ചിരിക്കുന്നു. മാതൃകാപരമായി നയം നടപ്പിലാക്കുകയും ജനങ്ങളില്‍ നിന്നുള്ള പ്രതികരണം മനസിലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഗുണഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം തേടുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നയം പിന്നീട് നടപ്പാക്കുന്നത്. ജനങ്ങളുടെ ജീവിതത്തെ ശാക്തീകരിക്കുന്നതിനും സുഗമമാക്കുന്നതിനും ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള നിരന്തരമായ ഈ ആശയവിനിമയം നിലനിര്‍ത്താന്‍ വിവിധ മാര്‍ഗങ്ങളിലൂടെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് വിപുലമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിന്റെ ഉചിതമായ ഉദാഹരണമാണ് പിഎം ഫസല്‍ ബീമ യോജന. വിള ഇന്‍ഷുറന്‍സിനായി രണ്ട് പ്രധാന പദ്ധതികള്‍ സംയോജിപ്പിച്ച് സുസ്ഥിര കൃഷി ഉറപ്പാക്കിയതിന് ശേഷം 2016ല്‍ പ്രധാനമന്ത്രി മോദി ആരംഭിച്ച ഈ പദ്ധതി 2019-2020ല്‍ പുനരാരംഭിച്ചു. കര്‍ഷകരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി പരിഷ്‌കരിച്ചത്.
ജനങ്ങള്‍ നയിക്കുന്ന വികസനത്തിന്റെ കാലഘട്ടം
വികസന പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേക്കും ജനങ്ങളെ നയിക്കുന്നതിന് പ്രേരിപ്പിക്കാനുള്ള തന്റെ ശ്രമങ്ങളില്‍ പ്രധാനമന്ത്രി മോദി വിജയം കണ്ടു. കടലാസിലെ നയങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിന് ജനം പല തവണ അദ്ദേഹത്തിന്റെ ആഹ്വാനങ്ങളോട് അനുകൂലമായി പ്രതികരിച്ചു. പ്രധാനമന്ത്രി മോദി വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത പദ്ധതികളുടെ സൗന്ദര്യം അവയുടെ ബഹുമുഖതയിലാണ്. സമഗ്രവികസനത്തിന്റെ പ്രയാണത്തില്‍ ഒന്നിനേയും മാറ്റിനിര്‍ത്താതെ ജനങ്ങളുടെ സമഗ്ര വികസനത്തെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
ഒരു നേതാവെന്ന നിലയില്‍, നയങ്ങളും ആനുകൂല്യങ്ങളും എല്ലാവരിലേക്കും എത്തിക്കുന്നതിന് ഓരോ പൗരനെയും ഉള്‍പ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലും ഭരണത്തിലും വ്യക്തമാണ്. ഉദാഹരണത്തിന്, പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി അഭിസംബോധന ചെയ്തത് തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജന പ്രശ്‌നത്തെക്കുറിച്ചാണ്. സ്വച്ഛ് ഭാരത് ദൗത്യത്തില്‍ എല്ലാ പൗരന്മാരും പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ രാജ്യത്തെ ഒരു ലക്ഷത്തിലധികം തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജന വിമുക്ത ഗ്രാമങ്ങളിലും 11 കോടിയിലധികം കക്കൂസുകളിലും ചെന്നെത്തി ഈ ബഹുജന മുന്നേറ്റം. വെറും 60 മാസത്തിനുള്ളില്‍ ഇതു വിജയകരമായി പരിണമിച്ചു. ലോകത്തെ അതിശയിപ്പിച്ച നേട്ടമാണിത്. ഒരു ശുചിത്വദൗത്യമായി തോന്നാമെങ്കിലും, സ്ത്രീകള്‍ക്ക് അന്തസ്സും സുരക്ഷയും ഉറപ്പാക്കുകയും നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിക്കുകയും നിരവധി പെണ്‍കുട്ടികളുടെ പഠനം മുടങ്ങുന്നതില്‍ നിന്ന് തടയുകയും ചെയ്ത പ്രവര്‍ത്തനമാണിത്.
ഗ്രാമങ്ങളില്‍ മാത്രം ഇതുവരെ 10 കോടിയിലധികം കുടിവെള്ള ടാപ്പ് കണക്ഷനുകള്‍ ഉറപ്പാക്കിയ ജല്‍ ജീവന്‍ ദൗത്യം എന്ന മറ്റൊരു പദ്ധതിയെടുക്കാം. അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളില്‍, ജല്‍ ജീവന്‍ ദൗത്യത്തിന്റെ വിജയം ജനപങ്കാളിത്തം അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കല്‍, രാഷ്‌ട്രീയ ഇച്ഛാശക്തി, എല്ലാ വിഭവങ്ങളുടെയും പരമാവധി ഉപയോഗം എന്നിവയിലൂടെ ഇത് നേടാന്‍ കഴിഞ്ഞു. ഇത്തരമൊരു അടിസ്ഥാന ആവശ്യകത ജനങ്ങള്‍ക്കായി നിറവേറ്റുന്നത് ഇപ്പോള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. സ്ത്രീകള്‍ക്ക് വെള്ളം ലഭിക്കാന്‍ മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ട ആവശ്യമില്ല. മലിനജലത്തിലൂടെ പടരുന്ന രോഗങ്ങള്‍ തടയുകയും ഗ്രാമീണ കുടുംബങ്ങളുടെ ജീവിതം സുഗമമാക്കുകയും ചെയ്യുന്നു.
200 കോടിയിലധികം വരുന്ന കൊവിഡ് 19 പ്രതിരോധകുത്തിവയ്പ് റെക്കോര്‍ഡാണ് നമ്മുടെ ശക്തിയുടെ മറ്റൊരു തെളിവ്. ഇത് വെറും 18 മാസത്തിനുള്ളില്‍ നേടുക എന്നത് ശ്രമകരമായിരുന്നു. എന്നാല്‍ നമുക്കതിന് കഴിഞ്ഞു. പലരുടെയും കൂട്ടായ പരിശ്രമങ്ങളിലൂടെയാണെങ്കിലും പ്രധാനമന്ത്രി മോദിയാണ് അതിന് നേതൃത്വം നല്‍കിയത്. തന്റെ ജനങ്ങളില്‍ അചഞ്ചലമായ വിശ്വാസം കൈവരിക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് അതിലൂടെ പ്രകടമായത്. കര്‍ഫ്യൂ മാനിക്കാനും ആരോഗ്യപ്രവര്‍ത്തകരെയും കൊവിഡ് പോരാട്ടത്തിന്റെ മറ്റ് മുന്‍നിരക്കാരെയും അഭിനന്ദിക്കാനും വിളക്കുകള്‍ കത്തിക്കാനും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തപ്പോള്‍ രാജ്യത്തുടനീളം അവയ്‌ക്ക് അതിശയകരമായ അനൂകൂല പ്രതികരണങ്ങളാണുണ്ടായത്.
പൗരന്മാര്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കാന്‍ ഗവണ്മെന്റ് നിര്‍ദേശം നല്‍കിയില്ലെങ്കിലും, തങ്ങളുടെ പക്കലുള്ള ബദലുകളില്‍ നിന്ന് മികച്ചത് തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞു. അതുപോലെ ഗവണ്മെന്റ് അഭ്യര്‍ത്ഥിച്ചപ്പോള്‍ സാധ്യമായവര്‍ വിവിധ സബ്‌സിഡികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ജനപങ്കാളിത്തത്തിന്റെ കരുത്തിന്റെ ഉദാഹരണങ്ങളാണ് അവയെല്ലാം.
പങ്കാളിത്തം മുതല്‍ അഭിവൃദ്ധിവരെ
സാമൂഹ്യവിപ്ലവം എന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന, പ്രധാന വിജയമായ മന്‍ കി ബാത്ത്, ജനപങ്കാളിത്തത്തിലും അതിന്റെ അടിത്തറ കണ്ടെത്തുന്നു. ഓരോ വ്യക്തിയുടെയും പരിവര്‍ത്തന ശക്തിയിലുള്ള പ്രധാനമന്ത്രി മോദിയുടെ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിമാസ ഓര്‍മ്മപ്പെടുത്തലാണ് ഓരോ പതിപ്പും. ശ്രദ്ധേയമായ ബഹുജന പ്രസ്ഥാനമായ തദ്ദേശീയതയ്‌ക്കായുള്ള ആഹ്വാനം തദ്ദേശീയ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വ്യവസായങ്ങള്‍ തഴച്ചുവളരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഹ്വാനമാണ്. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിലും സംരംഭകത്വം വര്‍ദ്ധിപ്പിക്കുന്നതിലും വളരെയധികം മുന്നോട്ടു പോകാന്‍ ഇതിനുകഴിഞ്ഞു. ഇന്ന്, ഈ ബഹുജന പ്രസ്ഥാനം നിരവധി ചെറുകിട വ്യവസായങ്ങളെ ശാക്തീകരിക്കുന്നു. രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ പോലും സ്റ്റാര്‍ട്ടപ്പുകള്‍ നിലനിര്‍ത്താനും പരമ്പരാഗത കരകൗശല വസ്തുക്കള്‍ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. കളിപ്പാട്ട നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത നേടുന്നതിനായി തദ്ദേശീയ കളിപ്പാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയും പ്രധാനമന്ത്രി മോദിയുടെ ഭാഗത്തു നിന്നുണ്ടായി.
”5 നും 7 നും ഇടയില്‍ പ്രായമുള്ള ചെറിയ കുട്ടികളെ അഭിവാദ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്‌ട്രത്തിന്റെ ബോധം ഉണര്‍ന്നിരിക്കുന്നു. കുട്ടികള്‍ തങ്ങള്‍ക്ക് വിദേശ കളിപ്പാട്ടങ്ങളുമായി കളിക്കാന്‍ ആഗ്രഹമില്ലെന്ന് മാതാപിതാക്കളോട് പറയുന്നതായി എണ്ണമറ്റ കുടുംബങ്ങളില്‍ നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്. 5 വയസ്സുള്ള ഒരു കുട്ടി അത്തരമൊരു കാര്യം പറയുമ്പോള്‍ അത് അവനില്‍ സ്വയംപര്യാപ്തമായ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു”- 2022ലെ സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
2020 മുതല്‍, ആഗോള കളിപ്പാട്ട കേന്ദ്രമായി മാറാനും രാജ്യത്ത് കളിപ്പാട്ട ക്ലസ്റ്ററുകള്‍ സ്ഥാപിക്കാന്‍ സഹായിക്കാനും സ്റ്റാര്‍ട്ടപ്പുകളോട് പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചിരുന്നു. 2022 വരെ, രാജ്യത്ത് കൂടുതല്‍ കളിപ്പാട്ട ക്ലസ്റ്ററുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തെയും ധര്‍മചിന്തയെയും അടിസ്ഥാനമാക്കി കളിപ്പാട്ടങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നൂതന ആശയങ്ങള്‍ ക്രൗഡ്‌സോഴ്‌സ് ചെയ്യുന്നതിനുള്ള ‘ടോയ്‌ക്കത്തോണ്‍’ പോലുള്ള പരിപാടികള്‍ക്ക് ആക്കം കൂടി. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സര്‍ട്ടിഫിക്കേഷന്‍) മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കളിപ്പാട്ടങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇത് എല്ലാ നിര്‍മ്മാതാക്കള്‍ക്കും നിര്‍ബന്ധമാണ്. അതിലൂടെ നിരവധി ചൈനീസ് എതിരാളികളെ ഇല്ലാതാക്കി.
”ജനാധിപത്യം എന്നത് ഒരു ഗവണ്മെന്റിന് അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നല്‍കുക മാത്രമല്ല ചെയ്യുന്നത്. വാസ്തവത്തില്‍ അത് ജനപങ്കാളിത്തമാണ്.”-പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി മോദി രാജ്യത്തെ പൗരന്മാരില്‍ പ്രകടിപ്പിക്കുന്ന അചഞ്ചലമായ വിശ്വാസം നിരവധി മികച്ച ഫലങ്ങള്‍ക്കു വഴിവച്ചു. നയങ്ങള്‍ പൂര്‍ണമാകുമ്പോഴാണ് ജനാധിപത്യം യഥാര്‍ത്ഥത്തില്‍ വിജയിച്ചതായി കണക്കാക്കുന്നത്. അതിനാല്‍, പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന്റെ സാരാംശം ഇങ്ങനെയാണ്: ഏവരുടെയും പങ്കാളിത്തം എല്ലാവരെയും അഭിവൃദ്ധിയിലേക്ക് നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: