തൃശ്ശൂര്‍ : കേരള പത്രപ്രവര്ത്തകയൂണിയന് (കെ യുഡബ്ല്യുജെ) സംസ്ഥാന കമ്മിറ്റി വാട്സാപ് ഗ്രൂപ്പില്‍ സിദ്ദിഖ് കാപ്പനെതിരെ പോസ്റ്റിട്ട സംസ്ഥാന സമിതി അംഗത്തിനു വിദേശത്തു നിന്ന് ഇന്റര്‍നെറ്റ് ഫോണ്‍ വഴി വധഭീഷണി സിദ്ദിഖ് കാപ്പന് എതിരായി ഒരക്ഷരം മിണ്ടിയാല്‍ കൊന്നുകളയും എന്നായിരുന്നു ഭീഷണി. സംസ്ഥാന കമ്മിറ്റിയംഗം പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്കി. കെ യുഡബ്ല്യുജെ സംസ്ഥാന സമിതിയുടെ 72 അംഗങ്ങള്‍ മാത്രമുള്ള ഗ്രൂപ്പിലെ ചര്‍ച്ച ചോര്‍ന്നു തീവ്രവാദികള്‍ക്കു ലഭിച്ചതിന്റെ അമ്പരപ്പിലാണ് വധഭീഷണി ഫോണ്‍ സന്ദേശം കിട്ടിയ മാധ്യമ പ്രവര്ത്തകന്.
ഹത്രാസ് കലാപ ഗൂഡാലോചന കേസ് കെട്ടിച്ചമച്ച കള്ളക്കേസ് ആണെന്നു ആരോപിച്ചാണ് യൂണിയന് സിദ്ദിഖ് കാപ്പനെ പിന്തുണച്ചു നിയമസഹായം ചെയ്യുന്നത്.ഹത്രാസ് കേസിലെ എട്ടു പ്രതികളില്‍ ഒരാള്‍ മാത്രമാണ് സിദ്ദിഖ് കാപ്പന്. എട്ടു പ്രതികളില്‍ കാപ്പന് ഉള്‍പ്പെടെ നാലു മലയാളികളുണ്ട്.ഇതില്‍ കാപ്പന് മാത്രം നിരപരാധിയാണെന്ന് കെ യുഡബ്ല്യുജെ വാദിക്കുന്നത് യുക്തിസഹമല്ല. കാപ്പനു മറ്റു പ്രതികളുമായുള്ള ദീര്‍ഘകാല ബന്ധം യു പി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞതാണ്.
ഹ ത്രാസ് കേസ് കെട്ടിച്ചമച്ചത് ആണെങ്കില്‍ എട്ടു പ്രതികളും നിരപരാധികള്‍ ആകണമല്ലോ. എന്നാല്‍ കേരളത്തിലെ ഒരു മാധ്യമവും മറ്റു പ്രതികള്‍ നിരപരാധികളാണെന്നു വാര്‍ത്ത നല്‍കിയിട്ടില്ല.അഞ്ചല്‍ സ്വദേശി റൗഫ് ഷെറീഫ് , പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, വടകര സ്വദേശി ഫിറോസ് ഖാന് എന്നിവരാണ് കേസില്‍ ജയിലില്‍ കഴിയുന്ന മറ്റു മൂന്നു മലയാളികള്‍.
ഇവരെ ആരെയെങ്കിലും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മലയാള മാധ്യമവും കദന കഥകള്‍ എഴുതി വിട്ടിട്ടില്ല. സി പി എം, കോണ്‍ഗ്രസ്, ലീഗ് കക്ഷി നേതാക്കളൊന്നും കാപ്പനെ പിന്തുണച്ചതു പോലെ ഇവര്‍ക്കു വേണ്ടി രംഗത്തു വന്നിട്ടില്ല.ഇതില്‍ റൗഫ് ഷെറീഫാണ് ഹ ത്രാസിലേക്കു പോയ സംഘത്തിന് പണം അയച്ചുകൊടുത്തത്.
കാപ്പന് സംഘത്തിനു പിന്നാലെ ഹ ത്രാസില്‍ എത്താനിരുന്ന സംഘത്തിലുള്ളവരാണ് ഹിറ്റ് സ്ക്വാഡുകാരായ അന്‍ഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും. കാപ്പന് ഒപ്പം ഷഹീന് ബാഗിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലായിരുന്നു ഇവരുടെ താമസം. കാപ്പന് പിടിയിലായത് അറിഞ്ഞ ഇവര്‍ രണ്ടു പേരും ഹ ത്രാസ് യാത്ര ഉപേക്ഷിച്ച് കേരളത്തിലേക്കു കടന്നു.മറ്റൊരു ആക്രമണ പദ്ധതിക്കായി യുപിയില്‍ എത്തിയപ്പോഴാണ് തോക്കുകളും സ്ഫോടകവസ്തുക്കളും സഹിതം ഇരുവരും പിടിയിലായത്.
കേസിലെ മറ്റു മൂന്നു മലയാളികളും പിടിയിലായത് കാപ്പനുമായി നിരന്തരം ഫോണിലും വാട്സാപ്പിലും ബന്ധപ്പെട്ടിരുന്നതിനാലാണ്. അതായത് കാപ്പനുമായുള്ള ബന്ധം കാരണം കേസില്‍ പ്രതികളായവര്‍ കുറ്റവാളികളും കാപ്പന് നിരപരാധിയും. അടിസ്ഥാന രഹിതമായ ന്യായവാദം ഉന്നയിക്കുന്ന പത്രപ്രവര്‍ത്തകയൂണിയനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: