കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഓണാഘോഷത്തിനിടയില്‍ കയറിപ്പിടിച്ച് ചുംബിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി പിലിക്കോട് ഏച്ചിക്കൊവ്വലിലെ ടി. ടി. ബാലചന്ദ്രന് അറസ്റ്റില്‍. സെപ്റ്റംബര്‍ 2ന് ഹയര്‍സെക്കണ്ടറി സ്കൂളിലെ സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കാസര്‍ഗോഡ് നിന്ന് ചന്തേര പോലീസാണ് ഇയാളെ പിടികൂടിയത്.
ഓണാഘോഷത്തില്‍ സിനിമാറ്റിക് നൃത്തം അവതരിപ്പിക്കാനെത്തിയ പതിനെട്ട് പ്രായമുള്ള വിദ്യാര്‍ത്ഥിനിയുടെ സംഘത്തെ സിനിമാറ്റിക് നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്ന് അധ്യാപകര്‍ വിലക്കിയപ്പോള്‍, പിടിഎ പ്രസിഡണ്ടായ ടി.ടി. ബാലചന്ദ്രനോട് അനുമതി വാങ്ങാനാണ് പെണ്‍കുട്ടി ബാലചന്ദ്രനെ സ്കൂള്‍ മുറിയില്‍ച്ചെന്ന് നേരില്‍ക്കണ്ടത്.
അനുമതി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സ്കൂളില്‍ ആരുമില്ലാത്ത മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ ബാലചന്ദ്രന് പെണ്‍കുട്ടിയെ കയറിപ്പിടിച്ച് ചുംബിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി സ്കൂളധികൃതര്‍ക്ക് നല്കിയ പരാതി സ്കൂള്‍ പ്രധാനധ്യാപകന് പോലീസിന് കൈമാറുകയായിരുന്നു. മാനഭംഗശ്രമത്തിനാണ് ടി. ടി. ബാലചന്ദ്രനെ പ്രതി ചേര്‍ത്ത് പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ1(ഐ) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ പോലീസ് എഫ്ഐആറില്‍ ചുമത്തിയിട്ടുള്ളത്. ബലാത്സംഗ ശ്രമമാണ് ചേര്ക്കേണ്ടതെങ്കിലും സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കുറ്റകൃത്യത്തിന്റെ വകുപ്പുകള്‍ പോലീസ് നിസ്സാരവല്‍ക്കരിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു
സിപിഎം ഏച്ചിക്കൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രട്ടറിയായ ബാലചന്ദ്രന് എതിരെ നേരത്തെയും സ്ത്രീവിഷയത്തില്‍ പരാതികളുയര്‍ന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചാല്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ഈ കേസില്‍ ബാലചന്ദ്രനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. സംഭവത്തിനു പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി, പിടിഎ പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: