പനജി:ഗോവയില്‍ ഞങ്ങള്‍ ആരംഭിക്കുന്നത് കോണ്‍ഗ്രസ് ചോഡോ യാത്ര (കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനുള്ള യാത്ര) ആണെന്ന് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൈക്കേല്‍ ലോബോ. ആകെയുള്ള 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ട് പേരാണ് ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നത്.
“കോണ്‍ഗ്രസ് കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്ക് ആരംഭിച്ചത് ഭാരത് ജോഡോ യാത്രയാണ്. ഗോവയില്‍ പക്ഷെ ഞങ്ങള്‍ ആരംഭിക്കുന്നത് കോണ്‍ഗ്രസ് ചോഡോ യാത്രയും ബിജെപി കോ ജോഡോ (ബിജെപിയെ ഒന്നിപ്പിക്കാനുള്ള യാത്ര) എന്നിവയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകും.”- മൈക്കേല്‍ ലോബോ പറഞ്ഞു.
സോണിയാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബിജെപിയില്‍ ചേര്‍ന്ന മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്തും സംശയം പ്രകടിപ്പിച്ചു. “മോദിയുടെ കാഴ്ചപ്പാടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ദിഗംബര്‍ കാമത്തും മൈക്കേല്‍ ലോബോയും ഉള്‍പ്പെടെ 8 പേര് ബിജെപിയില്‍ ചേര്‍ന്നത്. ഗോവയുടെ വികസനത്തിനും പുതിയ ഇന്ത്യയെ സൃഷ്ടിക്കാനും ഇവര്‍ പ്രതിജ്ഞാബദ്ധരാണ്. “- ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: