പാറ്റ്ന: ബിജെപിയോട് പിണങ്ങി ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയോടൊപ്പം ചേര്‍ന്ന് ഭരണത്തില്‍ തുടരുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന് ആദ്യ തലവേദനയായി കൃഷിമന്ത്രി സുധാകര്‍ സിങ്ങിന്റെ രാജിഭീഷണി. നേരത്തെ അരി കുംഭകോണം നടത്തിയ സുധാകര്‍ സിങ്ങ് നിതീഷ് കുമാര്‍ ബിജെപിയുമായി ബന്ധം ഉപേക്ഷിച്ചതോടെയാണ് ആര്‍ജെഡി ടിക്കറ്റില്‍ കൃഷിമന്ത്രിയായിരിക്കുന്നത്. പൊതുവെ ആര്‍ജെഡി മന്ത്രിമാര്‍ വന്‍തോതില്‍ അഴിമതിക്ക് കോപ്പുകൂട്ടുകയാണെന്ന് ബിജെപി വിമര്‍ശിക്കുന്നതിനിടെയാണ് പുതിയ വിവാദം.
മന്ത്രിസഭാ യോഗത്തില്‍ നിതീഷ് കുമാര്‍ സുധാകര്‍ സിങ്ങിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിഭീഷണി മുഴക്കിയിരിക്കുന്നത്. ബീഹാറിലെ കൈമൂറില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കൃഷിവകുപ്പിനെ വിമര്‍ശിച്ചതാണ് വിവാദമായത്. കൃഷിവകുപ്പില്‍ നിറയെ കള്ളന്മാരാണെന്നായിരുന്നു സുധാകര്‍ സിങ്ങിന്റെ വിമര്‍ശനം.
ഇതേ തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ നിതീഷ് കുമാര്‍ സുധാകര്‍ സിങ്ങിനെ ശാസിച്ചിരുന്നു. “കാര്‍ഷിക വകുപ്പില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രമല്ല കളവു നടക്കുന്നത്. കാര്‍ഷികവകുപ്പിന്റെ ചുമതല എനിക്കായതിനാല്‍ ഞാനാണ് ഈ വകുപ്പിന്റെ സര്‍ദാര്‍. എന്നാല്‍ എനിക്ക് മീതെ നിരവധി സര്‍ദാര്‍മാര്‍ ഈ വകുപ്പില്‍ ഉണ്ട്. “- ഇങ്ങിനെപ്പോകുന്നു സുധാകര്‍ സിങ്ങിന്റെ വിവാദപ്രസംഗം.
രാഷ്ട്രീയ ജനതാദളിന്റെ (ആര്‍ജെഡി) സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ് സിങ്ങിന്റെ മകനാണ് സുധാകര്‍ സിങ്ങ്. സുധാകര്‍ സിങ്ങും ബുക്സാറില് നിന്നുള്ള എംഎല്‍എ ആണ്.
നേരത്തെ 2013ല്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കുമ്പോള്‍ അഴിതമി നടത്തിയ മന്ത്രിയാണ് സുധാകര്‍ സിങ്ങ്. അരി കുംഭകോണമായിരുന്നു സുധാകര്‍ സിങ്ങ് നടത്തിയത്. എന്നാല്‍ പിന്നീട് നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്നപ്പോള്‍ സുധാകര്‍ സിങ്ങിന് മന്ത്രിസ്ഥാനം നഷ്ടമായി. ഇപ്പോള്‍ വീണ്ടും ആര്‍ജെഡിയുമായി ചേര്‍ന്നപ്പോഴാണ് ആര്‍ജെഡിയുടെ മന്ത്രിയായി സുധാകര്‍ സിങ്ങ് കൃഷി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: