ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പാലുല്പാദനരാഷ്ട്രമായി ഇന്ത്യ മാറി. 1974ല്‍ 2.3 കോടി ടണ്‍ പാലുല്പാദനത്തില് നിന്നും 2022 ആയതോടെ ഇന്ത്യയുടെ പാലുല്പാദനം 22 കോടി ടണ്‍ ആയി വര്‍ധിച്ചു. ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും ഇന്ത്യ പിന്തള്ളി. ലോകത്തിലെ ആകെ പാലുല്പാദനത്തിലെ 22 ശതമാനവും ഇന്ത്യയിലാണ്.
മോദി സര്‍ക്കാര്‍ ഭരണത്തിലിരുന്ന കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ പാല് ഉല്പാദനത്തില് 44 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. പാലുല്പന്നങ്ങള്ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് ഏറെ സഹായകരമായി. ഇന്ന് എട്ട് കോടി കുടുംബങ്ങള്‍ക്കാണ് പാലുല്പന്ന മേഖല ജോലി നല്‍കിയതെന്ന് മോദി പറയുന്നു.
ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ ഇപ്പോള്‍ പാല് കയറ്റുമതി ചെയ്യുകയാണെന്ന് കേന്ദ്ര പാലുല്പന്നവകുപ്പിന്റെ ചുമതലയുള്ള മന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു. കഴിഞ്ഞ അഞ്ച് ആറ് വര്‍ഷങ്ങളായി ഏകദേശം 1000 സ്റ്റാര്ട്ടപുകള് കാര്‍ഷിക-പാലുല്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
ഇപ്പോള്‍ ഇന്ത്യയില്‍ 19 ലക്ഷം പാല് സഹകരണസൊസൈറ്റികള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: