ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘ഭാരത് ജോഡോ യാത്ര’യ്ക്ക് ഭയമോ? ബിജെപിയ്ക്കെതിരായ യാത്രയെന്ന് കൊട്ടിഘോഷിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശിലൂടെ വെറും രണ്ട് ദിവസത്തില്‍ കടന്നുപോകും.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് ബിജെപിയുടെ ഒരു കോട്ടയാണ്. ബിജെപിയ്ക്കെതിരായ യാത്ര വാസ്തവത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിക്കേണ്ടത് ഇവിടെയാണ്. എന്നാല്‍ വെറും രണ്ട് ദിവസം മാത്രമാണ് രാഹുല്‍ ഈ സംസ്ഥാനത്ത് ചെലവഴിക്കുക.
കേരളത്തിലാകട്ടെ, 18 ദിവസമാണ് ഭാരത് ജോഡോ യാത്ര ചെലവഴിക്കുന്നത്. എന്തിനാണ് കോണ്‍ഗ്രസിന് ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ 18 ദിവസം ചെലവഴിക്കുന്നത്? ഇതോടെ 150 ദിവസം നീളുന്ന യാത്രയുടെ ഉദ്ദേശ്യം ബിജെപി വിരുദ്ധതയോ അതോ ഇഡിയുടെ രാഹുല്‍ഗാന്ധിയ്ക്കെതിരായ നടപടികള്‍ നീട്ടിവെയ്ക്കലോ എന്ന സംശയം ദൃഢപ്പെടുകയാണ്.
ഇക്കഴിഞ്ഞ ദിവസം സിപിഎം തന്നെ കോണ്‍ഗ്രസിനെ ഇക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നു. യുപിയില്‍ വെറും രണ്ട് ദിവസവും കേരളത്തില്‍ 18 ദിവസവും എന്ന ഭാരത് ജോഡോയുടെ കണക്കുകൂട്ടല്‍ ശരിയല്ലെന്നാണ് സിപിഎം അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്കാന് കഴിയുന്നതുമില്ല. “സിപിഎം മോദിയുടെ എ ടീമാണെന്നും അതാണ് ഇത്രയും നിസ്സാരവിമര്ശനങ്ങള് ഉയര്‍ത്തുന്നത്. മുണ്ടുമോദിയുടെ നാട്ടിലെ ബിജെപി എ ടീമാണ് സിപിഎം” – എന്ന് പറഞ്ഞ് ഒഴിയുകയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: